മനാമ : ജന്മനാടിനെ സ്നേഹിക്കുന്നത് പോലെ തന്നെ നമ്മൾക്ക് തൊഴിൽതരുന്ന നാടിനെയും നിങ്ങൾ സ്നേഹിക്കണം എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 53-) മത് ബഹ്‌റൈൻ ദേശീയ ദിനാഘോഷം ഉത്ഘാടനം ചെയ്ത അഡ്വ. സണ്ണി ജോസഫ് എം എൽ എ അഭ്യർത്ഥിച്ചു. ഈ രാജ്യവും ഇവിടുത്തെ ഭരണാധികാരികളും പ്രവാസികളോട് കാണിക്കുന്ന സ്നേഹത്തിനും കരുതലിനും നന്ദി അറിയിക്കുന്നതായും അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ ഏറ്റവും മഹത്തരമായ ഭരണഘടനയും ഭരണസംവിധാനങ്ങളും നൽകി ഇന്ന് കാണുന്ന വിധത്തിൽ ആക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. അവിടെ നിന്ന് കടന്ന് വന്ന നിങ്ങൾക്ക് ഈ രാജ്യം നൽകുന്ന സുരക്ഷിതബോധം വളരെ വലുതാണ് എന്നും അദ്ദേഹം പറഞ്ഞു.
ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ നെൽസൺ വർഗീസ് നന്ദി രേഖപ്പെടുത്തി. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ സൈദ് എം എസ്, ജേക്കബ് തേക്ക്തോട്, ജീസൺ ജോർജ്, വൈസ് പ്രസിഡന്റ്‌മാരായ ജവാദ് വക്കം, ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു എന്നിവർ ആശംസപ്രസംഗം നടത്തി. ഒഐസിസി നേതാക്കളായ രജിത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി, വിനോദ് ദാനിയേൽ, ജോണി താമരശ്ശേരി, റംഷാദ് അയിലക്കാട്,അലക്സ് മഠത്തിൽ, മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, ഫിറോസ് നങ്ങാര ത്ത്, ജലീൽ മുല്ലപ്പള്ളി, ചന്ദ്രൻ വളയം, ബിജുബാൽ സി, കെ ശ്രീജിത്ത് പനായി, രഞ്ജിത്ത് പടിക്കൽ, വില്യം ജോൺ, ബൈജു ചെന്നിത്തല, ഷാജി പൊഴിയൂർ, മുനീർ യൂ കെ എന്നിവർ നേതൃത്വം നൽകി.