Monday, September 9, 2024 8:09 am

അൽഫിയക്ക് ഓണസമ്മാനവുമായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അൽഫിയക്ക് ഓണസമ്മാനവുമായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ. സംസാരശേഷിയില്ലാത്ത അൽഫിയയുടെ ശരീരത്തിൽ ചലന ശേഷിയുള്ള അവയവം വലതു കൈ മാത്രമാണ്. ആ വലതു കൈ കൊണ്ട് അൽഫിയ വരയ്ക്കുന്ന ചിത്രങ്ങൾ ആരേയും അത്ഭുതപ്പെടുത്തും. മാന്ത്രികതയുള്ള ആ കുഞ്ഞു കൈവിരൽ കൊണ്ട് ഈ കുഞ്ഞു കലാകാരി വരയ്ക്കുന്ന വിസ്മയങ്ങൾക്ക് പ്രത്യേകമായ ഒരു ഭംഗിയുണ്ട്. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ വാർഷിക ചടങ്ങിൽ വച്ചിട്ടാണ് താൻ വരച്ച മുഖ്യമന്ത്രിയുടെയും എംഎൽഎയുടെയും ചിത്രങ്ങൾ അഡ്വ. പ്രമോദ് നാരായൺ എംഎൽഎക്ക് സമ്മാനിച്ചത്.

നിർദ്ധന കുടുംബത്തിലെ അച്ഛനും അമ്മയ്ക്കും സാമ്പത്തിക പരിമിതികൾ ഏറെയായിരുന്നു. ഇവർക്ക് ലൈഫ് പദ്ധതിയിൽ വീട് നൽകാൻ കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്തു. എന്നാൽ ഓണത്തിന് എംഎൽഎ അൽഫിയയെ കാണാൻ എത്തിയത് മറ്റൊരു സമ്മാനവുമായി ആയിരുന്നു. അർഫിയയുടെ ചിത്രങ്ങളും രചനകളും ടെക്നോപാർക്കിലെ ടൂൾസ് ആന്റ് അനിമേഷൻസ് എന്ന കമ്പനിക്ക് എംഎൽഎ അയച്ചു കൊടുത്തിരുന്നു. കമ്പനിയുടെ വൈസ് പ്രസിഡന്റ് വിനോദുമായി സംസാരിച്ച് അൽഫിയയ്ക്ക് ചിത്രരചനയിൽ ശാസ്ത്രീയമായ പരിശീലനം നൽകാൻ ഏറെ പ്രശസ്തമായ കമ്പനിയോട് എംഎൽഎ ആവശ്യപ്പെടുകയായിരുന്നു.

അഭ്യർത്ഥന മാനിച്ച്ചിത്രരചനയിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉള്ള പരിശീലനം സൗജന്യമായി നൽകാമെന്ന് ടൂൾസ് അനിമേഷൻ കമ്പനി സമ്മതിക്കുകയായിരുന്നു. കമ്പനിയുടെ അറിയിപ്പിന്റെ വിവരമാണ് ഓണസമ്മാനമായി എംഎൽഎ കൈമാറിയത് ഒപ്പം വീട് പണി പൂർത്തിയാകുമ്പോൾ വേണ്ട സഹായം ചെയ്യണമെന്ന് റാന്നി വൈസ് മെൻ ക്ലബ്ബിനോട് എംഎൽഎ അഭ്യർത്ഥിച്ചിരുന്നു. അൽഫിക്കും കുടുംബത്തിനും ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓണസമ്മാനമായി സമാഹരിച്ച തുകയും ചടങ്ങിൽ വിതരണം ചെയ്തു.

രാഷ്ട്രീയ നേതാക്കളുടെ സിനിമാതാരങ്ങളുടെയും കലാകായിക രംഗത്തുള്ളവരുടെയും ചിത്രങ്ങളാണ് അൽഫിയ നിമിഷനേരം കൊണ്ട് വരച്ചു തീർക്കുന്നത്. എന്നെങ്കിലും കാണുകയാണെങ്കിൽ സിനിമ നടൻ മമ്മൂട്ടിക്ക് നൽകാനായി അദ്ദേഹത്തിൻറെ ഒരു ചിത്രവും വരച്ച് സൂക്ഷിച്ചിട്ടുണ്ട്. ഇത് നൽകാൻ വേണ്ട സഹായം ചെയ്തു നൽകണമെന്നും എംഎൽഎയോട് അൽഫിയ ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ബീവി, വൈസ് മെൻ ക്ലബ്ബ് മുൻ പ്രസിഡന്റ് ജേക്കബ് മാത്യു, പ്രസിഡൻറ് കുര്യൻ മൂലേത്തറ, സെക്രടറി വി ആർ ബാലകൃഷ്ണൻ, സെക്രട്ടറി ലെ നി തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കോട്ടങ്ങൾ സെൻറ് ജോർജ് സ്കൂൾ വിദ്യാർത്ഥിനിയാണ് അൽഫിയ.
ചുങ്കപ്പാറകൊല്ലനോലി തടത്തിൽ ഷാജഹാന്റെയും ഷീനയുടെയും മകളാണ് ഈ ഒമ്പതാം ക്ലാസുകാരി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് കേരളത്തിൽ...

സു​ഡാ​നി​ൽ ഷെ​ല്ലാ​ക്ര​മ​ണം ; 21 പേർ കൊല്ലപ്പെട്ടു

0
പോ​ര്‍​ട്ട് സു​ഡാ​ന്‍: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സു​ഡാ​നി​ലെ തെ​ക്ക്കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ച​ന്ത​യി​ലു​ണ്ടാ​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍...

കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ചു ; പോലീസുകാരനെതിരേ അന്വേഷണം

0
കണ്ണൂർ: കമ്മിഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിന്...

കേരളത്തിലെ ബെവ്കോ മദ്യം ഇനി ലക്ഷദ്വീപിലേക്കും ; വില്‍പ്പനയ്ക്ക് അനുമതി നൽകി

0
തിരുവനന്തപുരം: ബെവ്കൊ മദ്യം ലക്ഷദ്വീപിലേക്കും എത്തുന്നു. മദ്യ നിരോധനം മാറ്റി ടൂറിസ്റ്റുകള്‍ക്കായി...