ട്രാവൻകൂർ സിമന്റ്‌സിലെ വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യങ്ങൾ ; ആറു മാസത്തിനകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി വിധി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ട്രാവൻകൂർ സിമന്റ്‌സിലെ വിരമിച്ച ജീവനക്കാരൂടെ ആനുകൂല്യങ്ങൾ ആറു മാസത്തിനകം സ്ഥാപനത്തിന്റെ ആസ്ഥി ജപ്തി ചെയ്തു വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ആനൂകൂല്യങ്ങൾ ലഭിക്കാതെ വന്നതിന് എതിരെ 36 ജീവനക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥൻ വിധി പ്രഖ്യാപിച്ചത്. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാതിരുന്നതിനെതിരെ 36 ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ആദ്യം ജീവനക്കാർ ലേബർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ലേബർ കോടതി കമ്പനിയോട് ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ പലിശ സഹിതം നൽകണമെന്ന് വിധിച്ചിരുന്നു. എന്നാൽ കോടതി അനുവദിച്ച കാലയളവിനുള്ളിൽ ആനുകൂല്യങ്ങൾ നൽകാതെ വന്നതോടെ കോടതി ട്രാവൻകൂർ സിമന്റ്‌സിന്റെ ആസ്ഥി ജപ്തി ചെയ്തു ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാൻ ലേബർ കോടതി വിധിക്കുകയായിരുന്നു. കോടതി വിധി വന്നിട്ടും കമ്പനി ആനുകൂല്യങ്ങൾ നൽകാൻ തയ്യാറായില്ല. ഇതിനെതിരെയാണ് റിട്ടയേഡ് ജീവനക്കാരായ 36 പേർ ഹൈക്കോടതിയെ സമീപിച്ചത്.

ഈ കേസിലാണ് അടിയന്തിരമായി ജപ്തി നടപടികൾ പൂർത്തിയാക്കി ആറു മാസത്തിനകം തുക നൽകാൻ ഇപ്പോൾ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 110 ഓളം ജീവനക്കാർ ആണ് റിട്ടയർ ചെയ്തിട്ട് ഗ്രാറ്റുവിറ്റി പി എഫ് ലഭിക്കാതെ നിലവിലുള്ളത്. അതിൽ 45 പേരുടെ കേസ് കൂടി ലേബർ കോടതി പരിഗണിച്ചു വരുന്നു. കാലാകാലങ്ങളിൽ കൊടുത്ത തീർക്കാമായിരുന്ന ഈ തുക ലഭിക്കാതെ പോയത് മാനേജ്മെന്റിന്റെ പിടിവാശി മൂലമാണെന്ന് റിട്ടയേഡ് അസോസിയേഷൻ ഭാരവാഹികളായ പി സനൽകുമാർ, എം ആർ ജോഷി എന്നിവർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍

0
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി...

ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച് ഓടി

0
തൃശൂർ: ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച്...

ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...

0
ന്യൂഡല്‍ഹി: ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ്...

നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി...

0
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി...