ചള്ളംവേലിപടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡിന്റെ നിർമ്മാണ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : ചള്ളംവേലിപടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡിന്റെ നിർമ്മാണ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു വിലയിരുത്തി.
വള്ളിക്കോട്, പ്രമാടം പഞ്ചായത്തുകളിലൂടെ 4.65 കിലോമീറ്റര്‍ ദൂരത്തില്‍ കടന്നു പോകുന്ന ചള്ളംവേലിപടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡ്
നിലവിലുള്ള മൂന്നര മീറ്റർ വീതി വർദ്ധിപ്പിച്ച് 5.5 മീറ്റര്‍ വീതിയില്‍ ആധുനിക നിലവാരത്തിൽ ബിഎം ബിസി സാങ്കേതിക വിദ്യയിലാണ് നിര്‍മിക്കുന്നത്.
നിലവിൽ കലുങ്കുകളുടെ നിർമ്മാണവും റോഡിന്റെ വീതി വർധിപ്പിച്ച് സംരക്ഷണഭിത്തിയുടെ നിർമ്മാണവുമാണ് പുരോഗമിക്കുന്നത്.

ആവശ്യമായ ഇടങ്ങളിൽ കലങ്കുകളും ഐറിഷ് ഓടയും റോഡ് സുരക്ഷാ പ്രവര്‍ത്തികളും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്യുന്നുണ്ട്. ഏഴു കോടി രൂപ വകയിരുത്തിയാണ് ആധുനിക രീതിയിൽ റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. റോഡിന്റെ ഭാഗമായി നിർമ്മാണം പുരോഗമിക്കുന്ന മുണ്ടുതോട് പാലം ഒരു മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കും. സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കുവാൻ എംഎൽഎ പൊതുമരാമത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എംഎൽഎ യോടൊപ്പം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍, പൊതുമരാമത്ത് അസി എക്സിക്യൂട്ടീവ് എൻജിനീയർ മുരുകേഷ് കുമാർ, അസി. എൻജിനീയർ രൂപക്ക് ജോൺ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...