അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി ആക്രമിക്കില്ലെന്ന് വ്യക്തമാക്കി താലിബാന്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി ആക്രമിക്കില്ലെന്ന് വ്യക്തമാക്കി താലിബാന്‍. അഫ്ഗാനില്‍നിന്ന് ഇന്ത്യ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതില്‍ താലിബാനു താല്‍പര്യമില്ലെന്നും ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്നും വ്യക്തമാക്കി താലിബാന്‍ സന്ദേശം കൈമാറിയതായി റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ എംബസിയില്‍ നിന്നും ഇന്ത്യ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായാണ് താലിബാന്റെ ചീഫ് ഓഫിസില്‍ സന്ദേശം ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അടിയന്തിരമായി 40 പേരെ സ്ഥലത്തുനിന്നും രക്ഷപെടുത്തിയെങ്കിലും അതിന്റെ മൂന്നിരട്ടി എംബസി ജീവനക്കാര്‍ അഫ്ഗാനില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇവരെ കൂടാതെ 200 ഓളം സിഖുകാരും ഹിന്ദുക്കളും അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യന്‍ എംബസിയില്‍ താലിബാന്റെ നിരീക്ഷണമുള്ളതിനാല്‍ തിടുക്കപ്പെട്ടുള്ള ഒഴിപ്പിക്കലിന് രാജ്യം മുതിരില്ലെന്നും അഫ്ഗാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കേന്ദ്രമന്ത്രി ഡോ.എസ് ജയശങ്കര്‍ വിശദമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...