‘ ജാക്ക്പോട്ടി ’ ലൂടെ മയക്കുമരുന്ന് കടത്തിന് ആളെ കണ്ടെത്തി ആഫ്രിക്കൻ മാഫിയ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഇമെയിൽ വഴി ലോട്ടറി പ്രലോഭനത്തിലൂടെ മയക്കുമരുന്ന് കടത്തിന് ആളെ കണ്ടെത്തുന്ന പുതിയ തന്ത്രവുമായി ആഫ്രിക്കൻ മയക്കുമരുന്ന് മാഫിയ. ‘ലോട്ടറി’ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ രേഖകളിൽ ഒപ്പിടാനെന്ന വ്യാജേന ആഫ്രിക്കൻ രാജ്യങ്ങളിലെത്തിക്കുകയും മടക്കയാത്രയിൽ ഇന്ത്യയിലെ തങ്ങളുടെ സുഹൃത്തിന് കൈമാറാനെന്ന് പറഞ്ഞ് മയക്കുമരുന്ന് അടങ്ങിയ പാക്കറ്റുകൾ നൽകുന്നതുമാണ് തന്ത്രം.

മയക്കുമരുന്ന് മാഫിയയുടെ കെണിയിൽപ്പെട്ട് മുംബൈ വിമാനത്താവളത്തിൽ പിടിയിലായ ആന്ധ്ര സ്വദേശി, 75 കാരനായ ഡി.എസ് ദുബേയിൽ നിന്നാണ് പുതിയ തന്ത്രത്തെ കുറിച്ച വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. കഴിഞ്ഞ മാർച്ചിൽ ദക്ഷിണ-കിഴക്കൻ ആഫ്രിക്കയിലെ മലാവിയിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയതായിരുന്നു ദുബേ. രഹസ്യ വിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) നടത്തിയ പരിശോധനയിൽ 37 കോടി രൂപയുടെ ഹെറോയിൻ കണ്ടെത്തി.

നിലവിൽ നവിമുംബൈയിലെ തലോജ ജയിലിലാണ് ദുബേ. 250 ഗ്രാമിലധികം ഉള്ളതിനാൽ വിപണന ആവശ്യത്തിനുള്ള മയക്കുമരുന്ന് കടത്തായാണ് പരിഗണിക്കുക. കുറ്റം തെളിഞ്ഞാൽ 20 വർഷം തടവ് ലഭിക്കും. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലക്കാരനാണ് ദുബേ. 82 കോടി രൂപ ജാക്പോട്ട് അടിച്ചതായുള്ള ഇമെയിലിനോട് അനുകൂലമായി പ്രതികരിച്ചതോടെയാണ് കെണിയിലായത്. തുടർന്ന് എഡ്വേഡ് ഹിക്സ് എന്നയാൾ ബന്ധപ്പെട്ടു.

രേഖകളിൽ ഒപ്പിടാൻ മലാവിയിലേക്കും തിരിച്ചുമുള്ള യാത്ര, താമസ ചെലവുകൾ എഡ്വേഡ് ഹിക്സിന്റെ പങ്കാളി ‘ഡോ ഹോൾമാനാ’ണത്രെ വഹിച്ചത്. മടക്കയാത്രയിൽ ചംലവിനായി 200 ഡോളർ കൈയിൽ നൽകുകയും ചെയ്തു. നാട്ടിലെത്തുമ്പോഴേക്കും ലോട്ടറി പണം അക്കൗണ്ടിൽ എത്തുമെന്നാണത്രെ അവർ പറഞ്ഞത്. പുറപ്പെടാൻ നേരത്ത് ഡോ ഹോൾമാന്റെ ഇന്ത്യയിലുള്ള സുഹൃത്തിന് കൈമാറാനാവശ്യപ്പെട്ട് നൽകിയ ബാഗിലായിരുന്നു മയക്കുമരുന്ന്. പിടികൂടിയതോടെയാണ് ബാഗിൽ മയക്കുമരുന്നുള്ള വിവരം ദുബേ അറിഞ്ഞതെന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ

0
ഇടുക്കി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ....

ഉതിമൂട്-കീക്കൊഴൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റില്‍ നിറയെ വള്ളിച്ചെടികളും കാടുകളും

0
റാന്നി : ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികളും കാടുകളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....