15 വർഷത്തിനുശേഷം മലയാളിയുടെ ശമ്പള കുടിശിക നല്‍കി സൗദിയിലെ തൊഴിലുടമ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: താൻ പോലും മറന്നുപോയ ശമ്പള കുടിശിക സൗദിയിലെ തൊഴിലുടമയിൽനിന്ന്​ 15 വർഷത്തിനുശേഷം അയച്ചുകിട്ടിയ അമ്പരപ്പിലാണ് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നെടുഞ്ചിറിയിൽ വിനോദുള്ളത്. സൗദിയിൽ വിനോദി​ന്റെ തൊഴിലുടമയായിരുന്ന മുഹമ്മദ്​ റമദാൻ ആണ്​ ത​ന്റെ തൊഴിലാളിയുടെ അർഹമായ പണം കാലങ്ങളേറെ കഴിഞ്ഞിട്ടും മറക്കാതെ അയച്ചുകൊടുത്തത്​​. 2004 ലാണ്​ വിനോദ്​ ഡ്രൈവർ വിസയിൽ റമദാ​ന്റെ കീഴിൽ ജോലിക്കെത്തിയത്​. അഞ്ച്​ തൊഴിലാളികളാണ്​ മൊത്തം ഉണ്ടായിരുന്നത്​.

ആദ്യമൊക്കെ നല്ല രീതിയിൽ മുന്നോട്ട്​ പോയെങ്കിലും 2006 ആയതോടെ ശമ്പളം ഇടക്കിടക്ക്​ മുടങ്ങിത്തുടങ്ങി. ഇതോടെ തൊഴിലാളികളെല്ലാം ലേബർ കോടതിയിൽ കേസിന്​ പോയി. ​കോടതി തൊഴിലാളികൾക്ക്​ അനുകൂലമായി വിധിച്ചെങ്കിലും അവർക്ക്​ നൽകാൻ തന്‍റെ കൈയ്യിൽ പണമില്ലെന്നായിരുന്നു മുഹമ്മദ്​ റമദാ​ന്റെ നിലപാട്​. ഇതോടെ മറ്റ്​ നാലുപേരും നാട്ടിലേക്ക്​ മടങ്ങി. എന്നാൽ വിനോദ്​ ത​ന്റെ കേസുമായി മുന്നോട്ട്​ പോയി. ഇതിനൊപ്പം തന്നെ അയൽവാസിയുമായ ഷാജി ആലപ്പുഴയുടെ സഹായത്തോടെ തൊഴിലുടമയുമായി സന്ധി സംഭാഷണത്തിന്​ ശ്രമിക്കുകയും ചെയ്​തു.

തന്റെ കൈയ്യിൽ പണമില്ലാത്തത്​ കൊണ്ടാണ്​​ തരാൻ കഴിയാത്തതെന്നും ദയവായി അത്​ മനസ്സിലാക്കണമെന്നും റമദാൻ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിൽ ​ചെറിയ വാഹനം ഓടിക്കാനുള്ള ലൈസൻസ്​ മാത്രമുള്ള വിനോദ്​ ട്രെയിലർ ഓടിച്ചതിനുള്ള കുറ്റത്തിന്​ പലപ്പോഴും ട്രാഫിക്​ വിഭാഗത്തിൽ നിന്ന്​ പിഴയും വന്നിരുന്നു. താൻ പിഴയൊടുക്കിക്കൊള്ളാമെന്ന വാഗ്​ദാനവും തൊഴിലുടമ പാലിച്ചില്ല. ഇതിനിടെയിലാണ് മുഹമ്മദ്​ റമദാന്​ സർക്കാർ സഹായത്തോടെ ഇംഗ്ലണ്ടിൽ പോയി പഠിക്കാൻ അവസരം ലഭിച്ചത്. ഇതിനായി കേസ്​ ഒഴിവാക്കിത്തരണമെന്ന്​ ഇയാൾ വിനോദിനോടും ഷാജി ആലപ്പുഴയോടും അഭ്യർഥിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...