മണ്ഡലകാലം 30 ദിവസം പിന്നിട്ടപ്പോൾ കെഎസ്ആർടിസിയുടെ വരുമാനം 16.85 കോടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡലകാലം 30 ദിവസം പിന്നിട്ടപ്പോൾ ശബരിമല യാത്രക്കാരിൽനിന്നു കെഎസ്ആർടിസിയുടെ വരുമാനം 16.85 കോടി കവിഞ്ഞു. പമ്പ – നിലക്കൽ റൂട്ടിൽ മാത്രം 60,000 സർവീസുകൾ ഇക്കാലയളവിൽ ആനവണ്ടി നടത്തി. ഇതിനായി മാത്രം 200 ബസുകളാണ്‌ ഒരുക്കിയത്. ഇതിനു പുറമെ തിരുവനന്തപുരം, ഗുരുവായൂർ, കുമളി, എറണാകുളം, കോട്ടയം, പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്ക് 14,500 സർവീസുകളും നടത്തി. കമ്പം, തേനി, പഴനി, തെങ്കാശി, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്ക് അന്തർസംസ്ഥാന സർവീസുകളും പമ്പയിൽ നിന്നുണ്ട്. ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കൽ ബസ് സ്റ്റേഷനുകളിൽനിന്ന് വിപുലമായ ഒരുക്കങ്ങളാണ് കെഎസ്ആർടിസി നടത്തിയിട്ടുള്ളതെന്ന് അധികൃതർ പറയുന്നു.

അയ്യപ്പഭക്തർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ചാർട്ടേഡ് ബസുകളും ലഭ്യമാണ്. പമ്പ – ത്രിവേണി, യു ടേൺ എന്നിവിടങ്ങളിൽനിന്ന് തീർഥാടകരെ സൗജന്യമായി പമ്പ ബസ് സ്റ്റേഷനിൽ എത്തിക്കുന്നുണ്ട്. പ്രതിദിന ശരാശരി വരുമാനം 50 ലക്ഷം രൂപയാണ്. തിരക്ക് തീരെയില്ലാത്ത ദിവസങ്ങളിൽ മാത്രമാണ് 47 ലക്ഷം വരെയായി കുറഞ്ഞത്. പമ്പ – നിലയ്ക്കൽ എസി ബസിൽ 80 രൂപയും നോൺ എസി ബസിൽ 50 രൂപയുമാണ് നിരക്ക്. വിവിധ സ്ഥലങ്ങളിൽനിന്ന് 400 ബസിൽ കുറയാതെ ദിവസവും പമ്പയിൽ എത്തുന്നുണ്ട്. കോയമ്പത്തൂർ സർവീസ് രാവിലെയും വൈകിട്ടുമാണ് ഇപ്പോൾ ഓടുന്നത്. തെങ്കാശിക്ക് 15 ബസിനു പെർമിറ്റ് ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂർ – പമ്പ റൂട്ടിൽ കെഎസ്ആർടിസി സർവീസ് നടക്കുന്നുണ്ട്. ഏറ്റുമാനൂരിൽ നിന്ന് മണർകാട്, കറുകച്ചാൽ, നെടുങ്കുന്നം, മണിമല, പൊന്തൻപുഴ എരുമേലി വഴിയാണ് പമ്പ എത്തുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...