35 വര്‍ഷത്തിന് ശേഷം പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടി ; പിന്നാലെ ഒളിച്ചോട്ടം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: പൂർവവിദ്യാർഥി സംഗമത്തിൽ കണ്ടുമുട്ടിയ അൻപതുകഴിഞ്ഞ സുഹൃത്തുക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. 35 വർഷത്തിനുശേഷം കണ്ടുമുട്ടിയവരാണ് പഴയ പ്രണയം പൊടി തട്ടിയെടുത്ത് വീട്ടുകാരെ ഉപേക്ഷിച്ച് പോയത്. മൂവാറ്റുപുഴയിൽ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂർ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്.

മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കു ശേഷം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ മൂവാറ്റുപുഴ സ്വദേശിക്കൊപ്പം പോവുകയായിരുന്നു. മൂവാറ്റുപുഴ സ്വദേശിക്കും ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. വീട്ടമ്മയെ കാണാനില്ലെന്ന് ഭർത്താവ് കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തന്റെ ഭർത്താവിനെ കാണാനില്ലെന്നുകാട്ടി കാമുകന്റെ ഭാര്യ മൂവാറ്റുപുഴ പോലീസിലും പരാതി നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒരുമിച്ച് ഒളിച്ചോടിയെന്ന് മനസിലാവുന്നത്.

സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു. മൂവാറ്റുപുഴ പോലീസ് ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. ഇവർ ശനിയാഴ്ച പോലീസ് സ്റ്റേഷനിൽ എത്തി. രണ്ടുപേരെയും കാണാതായതുസംബന്ധിച്ച് അതത് പോലീസ് സ്റ്റേഷനുകളിൽ കേസ് എടുത്തിട്ടുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...