സംസ്ഥാനത്ത് പൊതുഗതാഗതം ഉടന്‍ ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുഗതാഗതം ഉടന്‍ ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പൊതുഗതാഗതം തുടങ്ങുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല. സംസ്ഥാനത്തെ ഇളവുകള്‍ കേന്ദ്ര നിര്‍ദേശം അനുസരിച്ചായിരിക്കും. സോണുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കേന്ദ്ര നിര്‍ദേശം അനുസരിച്ചായിരിക്കും മെയ് നാലു മുതലുള്ള നിയന്ത്രണങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനം ഇളവുകള്‍ പുറപ്പെടുവിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ നിയന്ത്രണം കൂട്ടാം. കുറയ്ക്കാന്‍ സാധിക്കില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

സോണുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ല. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുകയാണ്. 21 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കേസും പോസിറ്റീവ് ഇല്ലെങ്കില്‍ അത് ഗ്രീന്‍ സോണാകുമെന്നാണ് കേന്ദ്ര മാനദണ്ഡം. വീണ്ടും കൊവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ സോണുകള്‍ മാറാം.

ഗ്രീന്‍ സോണായി കേന്ദ്രം പ്രഖ്യാപിച്ചവയെ ഓറഞ്ച് സോണ്‍ പട്ടികയില്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാകും. കേരളത്തിലെ സോണുകളുടെ മാറ്റം വിദഗ്ധ സമിതി വിലയിരുത്തിയ ശേഷം മാത്രമാകും ഉണ്ടാകുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ കേന്ദ്ര നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പാലിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

The post സംസ്ഥാനത്ത് പൊതുഗതാഗതം ഉടന്‍ ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

0
പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍...

സ്ത്രീകളെ മോശമായ രീതിയിൽ അവതരിപ്പിക്കുന്നു; ‘ടോക്‌സിക്’ സിനിമയുടെ ഉള്ളടക്കത്തിനെതിരെ രംഗത്ത് വന്ന് കെ. അണ്ണാമലൈ

0
ചെന്നൈ: ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് നായകനായി പുറത്തിറങ്ങിയ ചിത്രം 'ടോക്‌സിക്കി'നെതിരെ...