മാവോയിസ്​റ്റ്​ സാന്നിധ്യം ; കോഴിക്കോട്​ ​എന്‍ഐഎയുടെ റെയ്​ഡ്​

For full experience, Download our mobile application:
Get it on Google Play

കോഴി​ക്കോട്  ​: മാവോയിസ്​റ്റ്​ സാന്നിധ്യം സംശയിച്ച്‌​ കോഴിക്കോട്​ ചെറുകുളത്തൂരിനടുത്ത്​ പരിയങ്ങാട്​ എന്‍ഐഎ സംഘം റെയ്​ഡ്​ നടത്തി. പ്രദേശത്തെ ഒരു പഴയ വാടക വീട്ടിലാണ്​ റെയ്​ഡ്​. വെള്ളിയാഴ്​ച പുലര്‍ച്ചെ അഞ്ച്​ മണിയോടെയാണ്​ എന്‍ഐഎ സംഘം റെയ്​ഡ്​ തുടങ്ങിയത്​. വയനാട്​ സ്വദേശികളായ രണ്ടുപേരും ഒരു പാലക്കാട്​ സ്വദേശിയുമാണ്​ ഇവിടെ താമസിക്കുന്നത്​. ഒരാള്‍ വല്ലപ്പോഴും വന്ന്​ പോകാറുമുണ്ട്​. ഇവര്‍ പ്രദേശത്ത്​ ട്യൂഷന്‍ സെന്‍റർ നടത്തി വരികയാണ്​. എല്ലാവരും ബി.ടെക്​ ബിരുദധാരികളാണ്​.

ചെറുകുളത്തൂര്‍ പരിസരത്ത്​ ഏറെക്കാലമായി തുടരുന്ന യുവാക്കള്‍ ഒന്നരമാസം മുമ്പാണ്​ ഇ​പ്പോള്‍ താമസിക്കുന്ന വീട്ടിലെത്തിയത്​. ഏറെ നാളായി ഇവരെ നിരീക്ഷിച്ചു വരികയാണെന്ന്​ എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയ്​ഡ്​ നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ബിജിത്ത്​, എല്‍ദോ എന്നിവരെ എന്‍ഐഎ സംഘം കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തു​. പാലക്കാട്​ സ്വദേശി സജിത്ത്​ നാട്ടില്‍ പോയതാണെന്നാണ്​ ലഭിക്കുന്ന വിവരം. പന്തീരാങ്കാവ്​ യുഎപിഎ കേസുമായി ബന്ധപ്പെട്ട്​ അലന്‍, താഹ എന്നിവരെ ചോദ്യം ചെയ്​തതില്‍ നിന്ന്​ ലഭിച്ച വിവരമനുസരിച്ചാണ്​ റെയ്​ഡ്​ എന്നാണ്​ ലഭിക്കുന്ന സൂചന.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്​റ്റ്​ പ്രവര്‍ത്തകന്‍ സി. പി ജലീലിന്‍റെ മലപ്പുറം പാണ്ടിക്കാ​ട്ടെ​ ​വീട്ടിലും തറവാട് വീട്ടിലും പോലീസ്​​ റെയ്​ഡ്​ നടത്തി. ഒമ്പത്​ മൊബൈല്‍ ഫോണുകള്‍, രണ്ട്​ ലാപ്ടോപ്പുകള്‍, ഒരു ഹാര്‍ഡ്​ ഡിസ്​ക്​, മെമ്മറി കാര്‍ഡുകള്‍, സിം കാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തതായാണ്​ പോലീസ്​ നല്‍കുന്ന വിവരം. പാണ്ടിക്കാട്​, വണ്ടൂര്‍ സി.ഐമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

The post മാവോയിസ്​റ്റ്​ സാന്നിധ്യം ; കോഴിക്കോട്​ ​എന്‍ഐഎയുടെ റെയ്​ഡ്​ appeared first on Pathanamthitta Media.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊറിയർ സർവീസ് പുനരാരംഭിക്കും ; വൻ മാറ്റങ്ങളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറിയർ സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി. സ്വകാര്യ ഏജൻസിയെ...

കസ്റ്റംസ് തീരുവ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ; ട്രംപ് ഈടാക്കിയ 100 ബില്യൺ ഡോളർ ഇറക്കുമതിക്കാർക്ക്...

0
വാഷിംഗ്ടൺ : വാണിജ്യ പങ്കാളികൾക്ക് മേൽ ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾ...

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം ; പലചരക്ക് കട തകർത്ത് പഴങ്ങളും സാധനങ്ങളും അകത്താക്കി

0
തൃശ്ശൂർ : അതിരപ്പിള്ളി പുളിയിലപ്പാറയിൽ കാട്ടാന ആക്രമണം. പുലർച്ചെയുണ്ടായ കാട്ടാന ആക്രമണത്തിൽ...

ഊർജകാര്യക്ഷമ കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കണം ; കാലാവസ്ഥാ വെല്ലുവിളി നേരിടാൻ അനിവാര്യമാണെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം: അതിവേഗ നഗരവൽക്കരണം നടക്കുന്ന കേരളത്തിൽ കെട്ടിടമേഖലയിലെ വൈദ്യുതി ഉപഭോഗം വർധിച്ചുവരുന്ന...