കനത്ത തോൽവിക്ക് പിന്നാലെ ഉൾപ്പാർട്ടി ചർച്ചകളുടെ രീതികളിൽ വലിയ മാറ്റത്തിനൊരുങ്ങി സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഉൾപ്പാർട്ടി ചർച്ചകളുടെ രീതികളിൽ വലിയ മാറ്റത്തിനൊരുങ്ങി സിപിഎം. സമയപരിധി മുൻകൂട്ടി നിശ്ചയിച്ച് നടത്തുന്ന ചർച്ചകൾ ഇനി പറ്റില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ആവശ്യം ജനറൽ സെക്രട്ടറി എംഎ ബേബി പൂർണ്ണമായും അംഗീകരിച്ചു. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരായി നിശിത വിമർശനം ഉയർന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ ശൈലിയിൽ തന്നെ താഴേത്തട്ടുമുതൽ തെരഞ്ഞെടുപ്പ് അവലോകനത്തിനാണ് പാർട്ടി തീരുമാനം.

തെരഞ്ഞെടുപ്പിൽ തോറ്റത് സർക്കാരും സംഘടനാ നേതൃത്വവും ആണെങ്കിൽ ജയിച്ചത് പാർട്ടിയാണ്. ഇതാണ് കനത്ത തോൽവിക്ക് ശേഷം സിപിഎമ്മിലെ പൊതുവികാരം. അതുകൊണ്ട് തന്നെ ആദ്യമേ സമയം അടിച്ചേൽപ്പിച്ചുള്ള ചർച്ചകൾ ഇനി വേണ്ടെന്ന് തുറന്ന് പറഞ്ഞു സെക്രട്ടേറിയറ്റ് അംഗങ്ങൾ. സംസാരിക്കാൻ നിശ്ചിത സമയവും നാല് മണിക്ക് വാർത്താസമ്മേളനവും മുൻകൂട്ടി തീരുമാനിച്ച സെക്രട്ടേറിയറ്റ് യോഗം പതിമൂന്ന് മണിക്കൂർ വരെ നീണ്ടത് അങ്ങനെയാണ്. ഓരോ അംഗങ്ങളും ആവശ്യത്തിന് സമയമെടുത്ത് പറയാനുള്ളതെല്ലാം പറഞ്ഞു. സമീപകാലത്തൊന്നും ഇല്ലാത്ത വിധം ഉയർന്ന കടുത്ത വിമർശനങ്ങൾ അടക്കം എല്ലാം പിണറായി വിജയനും പാർട്ടി സെക്രട്ടറിയും കേട്ടിരുന്നു.

എംവി ഗോവിന്ദൻ സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന അഭിപ്രായത്തിൽ തുടങ്ങി ശൈലിമാറ്റാൻ പിണറായി തയ്യാറാകണമെന്ന വിമർശനം വരെ അത് നീണ്ടു. പിണറായി വിജയൻ പഴിയത്രയും കേട്ടത് സ്വജനപക്ഷപാത ആരോപണത്തിലാണ്. ചുറ്റും നിൽക്കുന്നവർ ചെയ്യുന്നതെന്തും ന്യായീകരിക്കുന്ന ശൈലി അപകടം ചെയ്തെന്നാണ് വിമർശനം. പാർട്ടി ശക്തി കേന്ദ്രങ്ങളിലെ തോൽവി ഗൗരവമേറിയതാമെന്നും അതിന്‍റെ കാര്യ കാരണങ്ങളും പാർട്ടി വേദികളിലും പുറത്തും ഒരുപോലെ ചർച്ചയാണ്. പാർട്ടി സെക്രട്ടറിയുടെ ഇടപെടലുകളിലും വലിയ തിരുത്തിനാണ് സെക്രട്ടേറിയറ്റ് അടക്കം പാർട്ടി ഘടകങ്ങളിൽ അഭിപ്രായം ഉയരുന്നത്. ചോദ്യങ്ങൾക്ക് ജാഗ്രതയോടെ മറുപടി പറയണമെന്നാണ് പ്രധാന നിർദ്ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...