നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ ആഞ്ഞടിച്ച് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പ്രകാശ് ബാബു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ ആഞ്ഞടിച്ച് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പ്രകാശ് ബാബു. മുന്നണിയിൽ കൂടിയാലോചന ഇല്ലാതെ എടുത്ത സർക്കാർ തീരുമാനങ്ങൾ തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. തിരുത്തേണ്ട കാര്യങ്ങൾ യഥാസമയം സിപിഐ ആർജവത്തോടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പൊൾ ഖേദം തോന്നേണ്ട ആവശ്യം സിപിഐക്ക് ഇല്ല. സ്ഥാനാർഥി നിർണയ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിന് അല്ല. ജില്ലാ കമ്മിറ്റികൾ നൽകിയ പേര് അംഗീകരിക്കുക മാത്രമാണ് നേതൃത്വം ചെയ്തത്. തോൽവിയുടെ കാരണങ്ങൾ വിലയിരുത്തേണ്ടത് ജില്ലാ കമ്മിറ്റികൾ. തോൽവി ഉണ്ടായാൽ നേതൃമാറ്റം എന്ന ചർച്ച ഇല്ല. നേതൃമാറ്റം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃമാറ്റം സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടത് എന്ത് സാഹചര്യത്തിൽ എന്ന് അറിയില്ല.

പ്രതിപക്ഷ നേതാവിനെ നിർണയിക്കുന്നതിൽ സിപിഐ ഇടപെടില്ല. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ അവകാശം സിപിഐഎമ്മിന്. ഇടത് നയത്തിൽ നിന്ന് സർക്കാർ വ്യതിചലിച്ചു.പല വിഷയങ്ങളിലും ഇടത് നിലപാടിനോട് ചേർന്ന തീരുമാനം അല്ല സർക്കാരിൽ നിന്ന് ഉണ്ടായത്. തിരിച്ചടിക്ക് ഉള്ള പല കാരണങ്ങളിൽ ഒന്നാണ് ഇത്. സർക്കാർ സംവിധാനത്തിന് പലപ്പോഴും തീരുമാനം വ്യത്യസ്തമായി എടുക്കേണ്ടി വരും. പക്ഷെ ഇത് മുന്നണിയിൽ ചർച്ച ചെയ്ത് ഘടക കക്ഷികളെ ബോധ്യപ്പെടുത്തിയില്ല. മുന്നണിയെ വിശ്വാസത്തിൽ എടുക്കണം. ഇത് സംഭവിച്ചില്ല എന്നതിൻ്റെ ഉദാഹരണമാണ് പിഎം ശ്രീ. പ്രതിപക്ഷത്ത് എൽഡിഎഫ് എന്നും ശക്തമാണ്, അതിൽ കുറവ് സംഭവിക്കില്ല. സിപിഐഎമ്മിന് അപ്രമാദിത്വം ഉണ്ടാകുമോ എന്ന് നോക്കാമെന്നും പ്രകാശ് ബാബു പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...