പ്രതിഷേധത്തിനൊടുവിൽ തിരൂർ നഗരസഭ അറവുശാല അടച്ചുപൂട്ടി

For full experience, Download our mobile application:
Get it on Google Play

തിരൂർ: പ്രതിഷേധത്തിനൊടുവിൽ പരന്നേക്കാടുള്ള തിരൂർ നഗരസഭ അറവുശാല അടച്ചുപൂട്ടി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞ ദിവസം അറവുശാല അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. പ്രദേശവും പ്രദേശത്തെ കിണറുകളും അറവുശാല കാരണം മലിനമാവുകയാണെന്ന് ചൂണ്ടിക്കാട്ടി പരിസരവാസികൾ നൽകിയ പരാതിയെ തുടർന്നാണ് നഗരസഭ അറവുശാല അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടത്. എന്നാൽ, ബുധനാഴ്ച രാവിലെ അറവുശാല തുറന്നിരുന്നു. ഇതേതുടർന്ന് ജോലിക്കാരെ നാട്ടുകാർ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ തിരൂർ പൊലീസെത്തിയാണ് അറവിനായി എത്തിയവരെ തിരിച്ചയച്ചത്.തുടർന്ന് തിരൂർ നഗരസഭ ചെയർപേഴ്‌സൻ എ.പി. നസീമയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പ്രദേശവാസികളുമായി ചർച്ച നടത്തുകയും തുടർന്ന് അറവുശാല അടച്ചു പൂട്ടി സീൽ ചെയ്യുകയുമായിരുന്നു. അറവുശാല അടച്ചുപൂട്ടുന്നതിനായി കൂടെനിന്ന നാട്ടുകാർക്കും സഹകരിച്ചവർക്കും സമരസമിതി അംഗങ്ങളായ സി. ജൗഹർ, നൗഷാദ് പരന്നേക്കാട്, വി.പി. ഉനൈസ്, ഹുസൈൻ, മജീദ്, ഫൈസൽ അമ്മേങ്ങര എന്നിവർ നന്ദി പറഞ്ഞു. അതേസമയം, ആധുനിക രീതിയിൽ പ്രവർത്തിപ്പിക്കാവുന്ന അറവുശാലയുടെ നിർമാണ പ്രവൃത്തികളാണ് ഇവിടെ നടന്നുവരുന്നതെന്നും 80 ശതമാനം പൂർത്തിയായെന്നും പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് പുനഃപരിശോധന നടത്തി ഉചിതമായ തീരുമാനം എടുക്കുംവരെ അറവുശാല അടച്ചുപൂട്ടുകയാണന്നും നഗരസഭ അധികൃതർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...