ബലാത്സംഗത്തിനുശേഷം ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി മുങ്ങിയ പ്രതി മുംബൈയിൽ നിന്നും പിടിയിലായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ചകയറി യുവതിയെ ബലാത്സംഗം ചെയ്തശേഷം, പീഡിപ്പിച്ചതിന്റെ ഫോട്ടോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടിയ പ്രതിയെ വെച്ചൂച്ചിറ പോലീസ് മുംബൈയിൽ നിന്നും കസ്റ്റഡിയിലെടുത്തു. കോട്ടാങ്ങൽ സുബാഷ് കോളനി പൊടിപ്പാറ വീട്ടിൽ മീരാസാഹിബിന്റെ മകൻ റഹിം പി എം (44) ആണ് മുംബൈ സഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിക്കപ്പെട്ടത്.

2017 ജൂലൈയിൽ പെരുമ്പെട്ടി കുളക്കുടി മിച്ചഭൂമിയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഫോട്ടോകൾ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് ഇയാൾ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

2019 ഡിസംബർ 8 നാണ് യുവതി പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. അന്നത്തെ എസ് ഐ സുരേഷ് ബാബു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ബി അനിൽ അന്വേഷണം ഏറ്റെടുത്തുവെങ്കിലും ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം അന്നത്തെ വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ആർ സുരേഷിന് അന്വേഷണം കൈമാറി. ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിപ്പിക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.

സുരേഷ് സ്ഥലം മാറിപ്പോയതിനാൽ പിന്നീട് ചാർജ് എടുത്ത പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയക്കായിരുന്നു അന്വേഷണച്ചുമതല. ലുക്ക്‌ ഔട്ട്‌ സർക്കുലർ നിലവിലുള്ള പ്രതിയെ മാർച്ച് 31 ന് മുംബൈ സഹർ വിമാനത്താവളത്തിൽ ഇമ്മിഗ്രേഷൻ വിഭാഗം അധികൃതർ തടഞ്ഞുവച്ചതായി അറിയിപ്പ് കിട്ടിയതനുസരിച്ച് വെച്ചൂച്ചിറ പോലീസ് അവിടെയെത്തി. സഹർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ പ്രതിയെ ഏപ്രിൽ ഒന്നിന് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വൈദ്യപരിശോധനക്ക് ശേഷം ഇന്ന് പുലർച്ചെ 2.30 ന് വെച്ചൂച്ചിറ സ്റ്റേഷനിൽ എത്തിക്കുകയും പെരുമ്പെട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ആയതിനാൽ പിന്നീട് അവിടെയെത്തിക്കുകയും ചെയ്തു. പിന്നീട് യുവതിയെ കാണിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളുടെ പാസ്സ്പോർട്ടും മൊബൈൽ ഫോണും പിടിച്ചെടുത്തു കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. യുവതിയിൽ നിന്നും തട്ടിയെടുത്ത പണം എങ്ങനെ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങൾ പോലീസ് അന്വേഷിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

END ———————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക ; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം ; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പൊലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...