റാന്നിയില്‍ ഒറ്റപ്പെട്ടുപ്പോയ ജനങ്ങൾക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഭക്ഷണം ഒരുക്കി സി.പി.എം പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയെ വീണ്ടും ദുരിതത്തിലാക്കിയ പ്രളയത്തിൽ നാടിന് കൈത്താങ്ങായി സി.പി.എം പ്രവര്‍ത്തകര്‍. പെട്ടെന്നുണ്ടായ പ്രളയത്തിൽ ടൗണിലെത്തിയ അഞ്ഞൂറിൽപ്പരം വ്യാപാരസ്ഥാപനത്തിലെ ഉടമകൾ, സ്ഥാപനങ്ങളിലെ ജീവനക്കാർ, ഫയർ ഫോഴ്‌സ്, കെ.എസ്.ആർ.ടി.സി ജീവനക്കാർ, വിവിധ ആവശ്യങ്ങൾക്ക് ടൗണിൽ എത്തി ഒറ്റപ്പെട്ടുപ്പോയ പൊതു ജനങ്ങൾ എന്നിവർക്ക് ഭക്ഷണം നൽകിയാണ് സി.പി.എം പ്രവര്‍ത്തകര്‍ മാതൃക കാട്ടിയത്. ടൗണിൽ കഞ്ഞിയും പയറും ഒരുക്കിയും പാർട്ടി കുടുംബങ്ങളിൽ നിന്ന് പൊതിച്ചോർ എത്തിച്ചു നൽകിയും ഇവര്‍ മാതൃകയായി.

സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.റോഷൻ റോയി മാത്യു, ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രസാദ് എൻ.ഭാസ്കരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അനു ടി.ശമുവേൽ, കെ.ഉത്തമൻ, വി.ആർ സദാശിവൻ, സുരേഷ് ആർ., വി.എസ്.സലി, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡണ്ട് നിയാസ്, രാജു ജോസഫ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി. പ്രളയത്തിൽ വ്യാപാരസ്ഥാപനത്തിൽ നാശനഷ്ടം നേരിട്ടെങ്കിലും ടൗണിലെ വ്യാപാരിയായ അബ്ദുൽ ഷമീര്‍ എല്ലാവിധ പിന്തുണയും പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...

‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി...

0
തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...