ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, പേമാരി, വെള്ളപ്പൊക്കം എന്നിവ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടറങ്ങണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലും നദികളുടെ തീരങ്ങളിലും താമസിക്കുന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് മാറ്റി പാര്‍പ്പിക്കുവാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭ്യമാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇത് സംബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള സാംസ്കാരിക – ടൂറിസം വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ്, ജില്ലയിലെ യു.ഡി.എഫ് എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍ എന്നിവരുമായി ഡി.സി.സി പ്രസിഡന്റ് ആശയവിനിമയം നടത്തുകയും ദുരിതബാധിത പ്രദേശങ്ങളിള്‍ സന്ദര്‍ശനം നടത്തകയും ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

70 കോടി സ്ത്രീകൾ രാജ്യത്തിന്റെ കരുത്ത് ; മനുസ്മൃതിയിലെ പരാമർശങ്ങൾ ലജ്ജാകരം : രാഹുൽ...

0
പൂനെ: ഇന്ത്യയിലെ 70 കോടിയോളം വരുന്ന സ്ത്രീകളാണ് രാജ്യത്തിന്റെ കരുത്തെന്ന് പ്രതിപക്ഷനേതാവ്...

സജ്ജൻകുമാറിനെ വാഴ്ത്തി ദീപേന്ദ്ര ഹൂഡ ; പ്രതിഷേധവുമായി സിഖ് സംഘടനകൾ

0
ന്യൂഡൽഹി : സിഖ് കൂട്ടക്കൊലക്കേസിൽ പ്രധാന പ്രതിയായി തിഹാർ ജയിലിൽ കഴിയവേ...

വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി...

0
തലശ്ശേരി : കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി...

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...