സസ്പെൻഷന് പിന്നാലെ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡോ.ബി. അശോക് ഐഎഎസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സസ്പെൻഷന് പിന്നാലെ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡോ.ബി. അശോക് ഐഎഎസ്. സസ്പെൻഷൻ നടപടിയിൽ വ്യക്തത ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു എന്നതാണ് ഉത്തരവിൽ പറയുന്നത് . എല്ലാതരത്തിലും പരാജയം ഏറ്റുവാങ്ങിയതിന്‍റെ നാണക്കേട്മറയ്ക്കാനാണ് തനിക്കെതിരെയുള്ള നടപടി. കോടതിയെ സമീപിക്കുന്നില്ല. പുതിയ സർക്കാർ അധികാരം ഏൽക്കുമ്പോൾ ഉത്തരവ് പിൻവലിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കാലാവധി കഴിഞ്ഞ സർക്കാരിന്‍റെ ഉത്തരവാണ് നിലവിലുള്ളത്.

പോകുന്ന പോക്കിൽ ശത്രുക്കൾക്കെതിരെ വെടിയുതിർത്ത് പോവുക എന്നതാണ് സർക്കാർ നിലപാട്. സസ്പെൻഷനെ അംഗീകാരമായി കണക്കാക്കുന്നു. എല്ലാതരത്തിലും പരാജയം ഏറ്റുവാങ്ങിയതിന്‍റെ നാണക്കേട് മറക്കാനാണ് തനിക്കെതിരെയുള്ള നടപടിയെന്നും അശോക് ആരോപിച്ചു. സർക്കാർ ഉദ്യോഗസ്ഥർ തന്‍റെ അടിമ വേലക്കാരാണെന്ന ചിലരുടെ മനോഭാവത്തിന്‍റെ ഉത്തരവാണ് സസ്പെൻഷൻ ഉത്തരവ്. അതിന് ഒരു വിലയും ഇല്ല. അത് ചവറ്റുകുട്ടയിലേക്ക് പോകും. എന്താണ് തനിക്കെതിരായ നടപടിക്ക് കാരണമായ പരാമർശം എന്ന് ഉത്തരവിൽ പറയുന്നില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാതെ സസ്പെൻഷൻ ഉത്തരവ് വരില്ലെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...