ആനകളെ നിയന്ത്രിക്കാൻ ഇരുമ്പ് തോട്ടി വേണ്ട ; വിലക്കേർപ്പെടുത്തി വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആനകളെ അനുസരണ പഠിപ്പിക്കാന്‍ പാപ്പാന്മാര്‍ ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നതിന് വീണ്ടും വിലക്ക്. ഇരുമ്പ് തോട്ടി ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഇരുമ്പ് തോട്ടിയുടെ മൂര്‍ച്ചയേറിയ ഭാഗം കൊണ്ട് ആനകളുടെ കാലുകളിലും മറ്റും കുത്തി മുറിവേല്‍പ്പിച്ച്‌ പ്രാകൃത രീതിയിലാണ് ചില പാപ്പാന്മാര്‍ ആനകളെ അനുസരണ പഠിപ്പിച്ച്‌ നിയന്ത്രിക്കുന്നത്. ഇതിനെതിരെ വ്യാപകമായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് വീണ്ടും സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇതിന് മുന്‍പ് 2015 മേയ് 14നും സര്‍ക്കാര്‍ ഇരുമ്പ് തോട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇരുമ്പ് തോട്ടിയ്‌ക്ക് പകരം തടികൊണ്ടുള്ള തോട്ടി ഉപയോഗിക്കണമെന്നാണ് അന്ന് നിര്‍ദ്ദേശിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...