സിൽവർലൈൻ കല്ലിടൽ നാട്ടുകാർ തടഞ്ഞു ; പോലീസ് സംരക്ഷണത്തില്‍ കല്ലുകള്‍ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : സില്‍വര്‍ലൈനിന് കല്ലിടാന്‍ എത്തിയ കെ റെയില്‍ അധികൃതരെയും തൊഴിലാളികളെയും ഞീഴൂര്‍ വില്ലേജിലെ നീരാളക്കോട് തോപ്പില്‍ ഭാഗത്ത് നാട്ടുകാര്‍ തടഞ്ഞു.  പിന്നീട് പോലീസ് സംരക്ഷണത്തില്‍ കല്ലുകള്‍ സ്ഥാപിച്ചു. റവന്യു അധികൃതര്‍ ഇല്ലാതെ തൊഴിലാളികള്‍ തോന്നുന്ന സ്ഥലത്ത് കല്ലിടുന്നുവെന്ന് ആരോപിച്ചാണ് സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ തൊഴിലാളികളെ തടഞ്ഞുവെച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് നാട്ടുകാരും തൊഴിലാളികളുമായി തര്‍ക്കമുണ്ടായത്. ഇതോടെ കെ റെയില്‍ അധികൃതരും തൊഴിലാളികളും കല്ല് സ്ഥാപിക്കുന്നത് നിര്‍ത്തിവെച്ചു.

ചുമതലയുള്ള റവന്യു അധികൃതര്‍ സ്ഥലത്ത് എത്തിയാലെ കല്ല് സ്ഥാപിക്കാന്‍ അനുവദിക്കൂവെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ചെറിയാന്‍ കെ. ജോസ്, ജോസഫ് തോപ്പില്‍ എന്നിവര്‍ പോലീസിനെയും കെ റെയില്‍ അധികൃതരെയും അറിയിച്ചു. തുടര്‍ന്ന് സ്ഥലമെടുപ്പിനു ചുമതലയുള്ള കോട്ടയം എല്‍എ തഹസില്‍ദാര്‍ റോസ്ന ഹൈദ്രോസും റവന്യു അധികൃതരും എത്തി നാട്ടുകാരും സ്ത്രീകളുമായി ചര്‍ച്ച നടത്തി. രേഖകളൊന്നുമില്ലാതെയാണ് കെ റെയില്‍ അധികൃതര്‍ തങ്ങളുടെ വസ്തുവില്‍ അതിക്രമിച്ചു കയറി കല്ലിടുന്നതെന്ന് നാട്ടുകാരായ സ്ത്രീകള്‍ പരാതിപ്പെട്ടു.

സ്ഥലം ഏറ്റെടുക്കുന്നില്ലെന്നും സാമൂഹികാഘാത പഠനത്തിനാണ് കല്ലിടുന്നതെന്നും തഹസില്‍ദാര്‍ റോസ്ന ഹൈദ്രോസ് പറഞ്ഞു. തുടര്‍ന്നാണ് പോലീസ് സംരക്ഷണത്തില്‍ കല്ലുകള്‍ സ്ഥാപിച്ചത്. ഞീഴൂര്‍ വില്ലേജില്‍ സില്‍വര്‍ ലൈനിനായി കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായതായും അടുത്ത ദിവസം മുതല്‍ മുളക്കുളം വില്ലേജില്‍ കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിക്കുമെന്നും കെ റെയില്‍ അധികൃതര്‍ പറഞ്ഞു. ചെറിയാന്‍ കെ. ജോസ്, ജോസഫ് തോപ്പില്‍, സ്റ്റീഫന്‍ പെരുംപുഞ്ച, കെ.പി. വിനോദ്, കിഷോര്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....