പഴക്കം ചെന്ന മരങ്ങൾ സമീപവാസികൾക്ക് ഭീഷണിയാവുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശ്ശേരിക്കര പേഴുംപാറ പി ഐ പി യുടെ ഉടസ്ഥയിലുള്ള വസ്തുവിലെ പഴക്കം ചെന്ന മരങ്ങൾ സമീപവാസികൾക്ക് ഭീഷണിയാവുന്നു. ഞായറാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി സമീപവാസിയായ നെച്ചിക്കാട്ടിൽ സെബാസ്റ്റ്യന്‍റെ വീടിൻറെ മുറ്റത്തേക്ക് വീണു. മരംവീണ് കൃഷികൾക്കും നാശനഷ്ടമുണ്ടായി. കടപുഴകിവീണ മരത്തിനു സമീപം നിന്നിരുന്ന രണ്ട് കൂറ്റൻ മരങ്ങൾ ഏതുനിമിഷവും നിലംപതിക്കാവുന്ന രീതിയിൽ നിൽക്കുകയാണ്. എത്രയും പെട്ടെന്ന് ഈ മരങ്ങൾ മുറിച്ചുമാറ്റിയില്ലെങ്കിൽ വൻ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. സമീപത്തുള്ള വീടുകൾക്ക് ഈ മരങ്ങൾ വൻ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പലതവണ ഇതു സംബന്ധിച്ചുള്ള പരാതികൾ അധികൃതരെ ധരിപ്പിച്ചിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം ര ഉണ്ടാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...