സ​ദാ​ചാ​രാ പോ​ലീ​സ് ച​മ​ഞ്ഞ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്ന് ദ​മ്പ​തി​ക​ള്‍ ; പോലീസ് സുരേഷിനെ ക്രൂരമായി മര്‍ദ്ദിച്ചു കൂട്ടുപ്രതി : സംഭവം ലോക്കപ്പ് മരണമോ?

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ല്ല​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ നെ​ഞ്ച് വേ​ദ​ന​യെ തു​ട​ര്‍​ന്ന് മ​രി​ച്ച സു​രേ​ഷ് സ​ദാ​ചാ​രാ പോ​ലീ​സ് ച​മ​ഞ്ഞ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്ന് പ​രാ​തി​ക്കാ​രാ​യ ദ​മ്പ​തി​ക​ള്‍. ജ​ഡ്ജി​ക്കു​ന്ന് കാ​ണാ​നെ​ത്തി​യ ത​ന്നെ​യും ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും ബ​ന്ദി​യാ​ക്കി ആ​ക്ര​മി​ക​ള്‍ മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം മ​ര്‍​ദ്ദി​ച്ചു​വെ​ന്നും നി​ഖി​ല്‍ പ​റ​ഞ്ഞു. ത​ങ്ങ​ള്‍ അ​വി​ടെ​യ​ത്തി​യ​പ്പോ​ള്‍ പ​ത്തം​ഗ​സം​ഘം കൂ​ടി​യി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സം​ഘ​മാ​ണ് കു​ന്നി​ലേ​ക്ക് വ​ഴി കാ​ണി​ച്ചു​ന​ല്‍​കി​യ​ത്. ശ​രി​ക്ക് വ​ഴി​യി​ല്ലാ​ത്ത​തി​നാ​ല്‍ അ​ങ്ങോ​ട്ട് പോ​കു​ന്ന​തി​ല്‍ എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ചി​രു​ന്നു. ഫാ​മി​ലി​യാ​യ​ത് കൊ​ണ്ട് ഇ​വി​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ന്നു​മു​ണ്ടാ​കി​ല്ലെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു. പി​ന്നീ​ട് പി​ന്തു​ട​ര്‍​ന്ന് ഇ​വ​ര്‍ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ച്ച​താ​ണെ​ങ്കി​ല്‍ അ​തി​ന്റെ തെ​ളി​വു​കാ​ണ​ണ​മെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞ​താ​യും നി​ഖി​ല്‍ പ​റ​യു​ന്നു.

ഷാ​ഡോ പോ​ലീ​സാ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇവരുടെ ആ​ക്ര​മ​ണം. സു​രേ​ഷാ​യി​രു​ന്നു ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. ഭാ​ര്യ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​ളി​ച്ചു​പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി​യ​തോ​ടെ ആ​ക്ര​മി​പ​സം​ഘം ഒ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ദമ്പതികള്‍ പ​റ​ഞ്ഞു. ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സു​രേ​ഷ് അ​ട​ക്കം അ​ഞ്ചു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ദ്യ​പി​ച്ച്‌ പ്ര​ശ്ന​മു​ണ്ടാ​ക്കി, കു​ടും​ബ​ത്തി​ന് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി തു​ട​ങ്ങി​യ പ​രാ​തി​യി​ലാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. തു​ട​ര്‍​ന്ന് ഇ​വ​രെ​യെ​ല്ലാം സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്റ്റേ​ഷ​നി​ല്‍​വെ​ച്ച്‌ സു​രേ​ഷി​ന് നെ​ഞ്ചു​വേ​ദ​ന​യു​ണ്ടാ​യെ​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ യാ​ത്രാ​മ​ധ്യേ മ​ര​ണം സം​ഭ​വി​ച്ചെ​ന്നു​മാ​ണ് പോ​ലീ​സി​ന്റെ വി​ശ​ദീ​ക​ര​ണം. ‌എ​ന്നാ​ല്‍ സു​രേ​ഷി​നെ പോ​ലീ​സ് മ​ര്‍​ദി​ക്കു​ന്ന​ത് ക​ണ്ടെ​ന്നാ​ണ് കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യു​ടെ മൊ​ഴി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...