വീണ്ടും നിര്‍ഭയ ; കുട്ടികളുമായി യാത്ര ചെയ്ത യുവതി ഓടുന്ന ബസ്സില്‍ പീഡനത്തിന് ഇരയായി ; ദീര്‍ഘദൂര എസി സ്ലീപ്പര്‍ ബസിലാണ് പീഡനം

For full experience, Download our mobile application:
Get it on Google Play

യുപി : കുട്ടികളുമായി യാത്ര ചെയ്ത യുവതി ഓടുന്ന ബസ്സില്‍ പീഡനത്തിന് ഇരയായി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഘഡില്‍ നിന്ന് നോയിഡയിലേക്കുള്ള യാത്രക്കിടയിലാണ് സംഭവം. ബസ്സിലെ രണ്ട് ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. ലഖ്നൗവിനും മധുരയ്ക്കും ഇടയ്ക്ക് വെച്ചാണ് യുവതി ആക്രമണത്തിന് ഇരയായത്. സംഭവം നടക്കുമ്പോള്‍ പത്തോളം പേര്‍ ബസ്സിലുണ്ടായിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

നോയിഡയില്‍ എത്തിയ ശേഷം യുവതി നല്‍കിയ പരാതിയില്‍ സെക്ടര്‍ 20 പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതാപ്ഘഡില്‍ നിന്നും നോയിഡയിലേക്ക് സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര എസി സ്ലീപ്പര്‍ ബസിലാണ് 25 കാരിയായ യുവതി ആക്രമിക്കപ്പെട്ടത്. ആദ്യമായാണ് യുവതി സ്വന്തം നാടായ പ്രതാപ്ഘഡില്‍ നിന്ന് നോയിഡയിലേക്ക് യാത്ര ചെയ്യുന്നത്. പച്ചക്കറി വ്യാപാരിയാണ് യുവതിയുടെ ഭര്‍ത്താവ്. രാത്രിയിലാണ് ഡ്രൈവര്‍മാര്‍ യുവതിയെ ആക്രമിച്ചത്. അതേസമയം യുവതിയുടെ പരാതിയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബസ്സും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബസ്സിന്റെ ഉടമയേയും കൂടെയുള്ള മറ്റൊരു ഡ്രൈവര്‍ക്കുമായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറയുന്നു. ബസ്സില്‍ ആ സമയം യാത്ര ചെയ്തവരുടെ മുഴുവന്‍ വിവരങ്ങള്‍ ശേഖരിച്ചതായും ഇവരുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...