ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരംചെയ്തിരുന്ന കര്ഷകന് മരിച്ചു. ഡല്‍ഹി അതിര്‍ത്തിയില്‍ കഴിഞ്ഞ പത്തുദിവസമായി സമരരംഗത്തുണ്ടായിരുന്ന അജയ് മോര് (32) എന്ന കര്‍ഷകനാണു മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് അജയ് മോറിനെ മരിച്ചനിലയില്‍ കണ്ടത്. ഹരിയാന സോനിപത്ത് സ്വദേശിയാണ് അജയ്. ഹൈപ്പോതെര്മിയയാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. പ്രായമായ മാതാപിതാക്കളും ഭാര്യയും മൂന്നുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു അജയ്. സിംഘു അതിര്‍ത്തിയില്‍ കൊടുംതണുപ്പിനെ അവഗണിച്ചു നിരവധി കര്‍ഷകരാണു സമരരംഗത്തുള്ളത്. കര്‍ഷക പ്രക്ഷോഭം ആരംഭിച്ചതിനുശേഷം അഞ്ചു മരണങ്ങള് ഇതിനകം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.