കൊച്ചിയില്‍ വീണ്ടും ടാറ്റൂ കേസ് ; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയില്‍ വീണ്ടും ടാറ്റൂ കേസ്. കുല്‍ദീപ് കൃഷ്ണ എന്ന ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ പരാതിയുമായി സഹപ്രവര്‍ത്തകയാണ് രംഗത്ത് എത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ കുല്‍ദീപിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ഇടപ്പള്ളിയിലെ ഡീപ്പ് ഇങ്ക് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് കുല്‍ദീപ് കൃഷ്ണ. 2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പീഡന ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തിയെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. ടാറ്റൂ ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചെന്നാണ് പരാതി. കാസര്‍കോട് സ്വദേശിയാണ് കുല്‍ദീപ് കൃഷ്ണ. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം കൊച്ചിയിലെ ടാറ്റൂ ആര്‍ടിസ്റ്റ് സുജേഷിനെതിരെ പരാതി നല്‍കിയവരുടെ എണ്ണം ഏഴായി. ഒരു വിദേശവനിതയാണ് ഏറ്റവും ഒടുവില്‍ പരാതി നല്‍കിയിരിക്കുന്നത്. 2019 ല്‍ കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ ഇന്‍ക്‌ഫെക്ടഡ് സ്റ്റുഡിയോയില്‍ വെച്ച്‌ സുജേഷ് ലൈംഗികാതിക്രമം നടത്തിയെന്നതാണ് പരാതി. സുജേഷിനെതിരെ നിരവധി യുവതികള്‍ മീടു പോസ്റ്റിട്ട കാര്യം സുഹൃത്തില്‍നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ വിദേശ വനിതയും തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....