കേളകത്ത് വീണ്ടും കടുവ ഇറങ്ങി ; നാട്ടുകാർ ഭീതിയിൽ

For full experience, Download our mobile application:
Get it on Google Play

കേളകം : കേളകം പഞ്ചായത്തിലെ അടക്കാത്തോട് നാരങ്ങാത്തട്ടിൽ ഇന്നലെയും കടുവ ഇറങ്ങിയെങ്കിലും മയക്കുവെടിവെച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം വിജയിച്ചില്ല. രാവിലെ പത്തര മണിയോടെ ചിറക്കുഴി ബാബുവിന്റെ റബർ തോട്ടത്തിന് സമീപമാണ് കടുവയെ കണ്ടത്. ശനിയാഴ്ച ഉച്ചയോടെ അടക്കാത്തോട് കരിയംകാപ്പിൽ കടുവയെ കണ്ടതിന്റെ ഭീതിയൊഴിയും മുമ്പാണ് തൊട്ടടുത്ത പ്രദേശമായ നാരങ്ങാത്തട്ടിലും കടുവയെ കണ്ടത്.കണ്ണൂർ ഡി.എഫ്.ഒ എസ്.വൈശാഖിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി കടുവയെ പിടികൂടാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.

കടുവയെ മയക്കുവെടിവെച്ച് പിടിക്കാൻ വയനാട് വൈത്തിരിയിലെ വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസും സംഘവും വൈകിട്ട് 5.30 ഓടെ സ്ഥലത്തെത്തിയെങ്കിലും കാട്ടിൽ ഒളിച്ച കടുവയെ കണ്ടെത്താനായില്ല. രാത്രി 8 മണിയായിട്ടും ദൗത്യം വിജയിച്ചില്ല. ദൗത്യം ഇന്നുരാവിലെ വീണ്ടും തുടരുമെന്ന് കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...