നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പില്‍ ലഹരിക്കെതിരെ ഗോളടിച്ച് മന്ത്രി എം.ബി. രാജേഷ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തില്‍ ശബരിമലയുടെ ബേയ്‌സ് ക്യാമ്പായ നിലയ്ക്കലില്‍ സജ്ജീകരിച്ചിട്ടുള്ള ഫുട്‌ബോള്‍ ഗോള്‍ ചലഞ്ചില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പങ്കാളിയായി. ഇതിനൊപ്പം ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി വിമുക്തി മിഷന്‍ നിലയ്ക്കലില്‍ ഒരുക്കിയിട്ടുള്ള ലഹരി വിരുദ്ധ തീം പവിലിയനും അദ്ദേഹം സന്ദര്‍ശിച്ചു.

ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍  എ.ആര്‍. സുല്‍ഫിക്കര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാജീവ് ബി. നായര്‍, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഒരു കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും സ്‌കൂള്‍ കുട്ടികളിലും യുവാക്കളിലും ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളിച്ച് ചിത്രീകരിച്ച പവിലിയനാണ് നിലയ്ക്കല്‍ വെര്‍ച്വല്‍ ക്യൂവിന് സമീപം സ്ഥാപിച്ചിട്ടുള്ളത്. ഇതോടൊപ്പം  ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി തീര്‍ഥാടകരാണ് പവലിയന്‍ സന്ദര്‍ശിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...

ആവശ്യത്തിന് ജീവനക്കാരില്ല ഇന്ത്യൻ കോഫി ഹൗസിന്റെ 13 ശാഖകൾ പൂട്ടി

0
തിരുവനന്തപുരം : നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ്...

വിദ്യാർഥി പ്രതിഷേധം : ഡൽഹിയിൽ കാണുന്നത് ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങൾ യോഗേന്ദ്ര യാദവ്‌

0
ന്യൂഡൽഹി : ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങളാണ് ഡൽഹിയിൽ കാണുന്നതെന്ന് രാഷ്ടീയചിന്തകൻ യോഗേന്ദ്ര...