കെ – റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കെതിരെ ശക്തമായ യു.ഡി.എഫ് പ്രക്ഷോഭം ശനിയാഴ്ച്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : അശാസ്ത്രിയവും അപ്രായോഗികവുമായ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവിശ്യപ്പെട്ട് യു.ഡി.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 18 ന് ആലപ്പുഴ കളക്ട്രേറ്റിലേയ്ക്ക് നടത്തുന്ന മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ യു ഡി എഫ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. പരിസ്ഥിതി ലോല മേഖലയില്‍ കൂടി കടന്നുപോകുന്ന റെയില്‍ പാത നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നശിപ്പിക്കുകയും കേരളത്തെ രണ്ടായി വിഭജിക്കുകയും നദികളുടെ ഒഴിക്കിനെ തടയുകയും ചെയ്യും. 25000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും. കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ ഒരു കാരണവശാലും സാധ്യമല്ല.

ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ വെണ്മണി, മുളക്കുഴ, പഞ്ചായത്തകളിലൂടെ കടന്നുപോകുന്ന വിധത്തിലാണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. പദ്ധതി പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി താമസിപ്പിക്കുന്നവരെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കും. ജനദ്രോഹപരമായ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. വന്‍ അഴിമതി മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് യോഗം ആരോപിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സുനില്‍ പി ഉമ്മന്‍, അഡ്വ.ഡി.വിജയകുമാര്‍, പി.വി ജോണ്‍, ഹരി പാണ്ടനാട്, അഡ്വ.ഡി.നാഗേഷ് കുമാര്‍, അഡ്വ.ജോര്‍ജ് തോമസ്, രാജന്‍ കണ്ണാട്ട്, ജിജി പുന്തല, റജി ജോണ്‍, റ്റി.കെ ഷാജഹാന്‍, പി.വി ഗോപിനാഥന്‍, ദിലീപ് ചെറിയനാട്, ഹരി കുമാര്‍ ശിവാലയം, സജി കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...