Monday, October 14, 2024 12:20 am

അഗസ്ത്യാര്‍കൂട സന്ദര്‍ശനം : ബുക്കിംഗ് 8 മുതല്‍ ; ഒരു ദിവസം 100 പേര്‍ക്ക് പ്രവേശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഗസ്ത്യാര്‍കൂടം ട്രക്കിംഗിനുള്ള സന്ദര്‍ശന പാസുകള്‍ക്ക് ഈ മാസം എട്ടു മുതല്‍ അപേക്ഷിക്കാം. ഈ മാസം 14 മുതല്‍ ഫെബ്രുവരി 18 വരെയാണ് അഗസത്യാര്‍കൂട ട്രക്കിംഗ്. പരമാവധി 100 പേര്‍ക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കൂ.

സന്ദര്‍ശന പാസുകള്‍ക്ക് ഓണ്‍ലൈനായോ അക്ഷയകേന്ദ്രം മുഖേനയോ അപേക്ഷിക്കാം. വനം വകുപ്പിന്റെ ഓദ്യോഗിക വെബ് സൈറ്റായ www.forest.kerala.gov.in അല്ലെങ്കില്‍ serviceonline.gov.in/trekking സന്ദര്‍ശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്കിംഗ് സൗകര്യം എട്ടിന് രാവിലെ 11 മുതല്‍ ലഭ്യമാകും. അക്ഷയകേന്ദ്രങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവര്‍ അവരുടേയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകൂടി കൊണ്ടുവരണം. ട്രക്കിംഗില്‍ പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. പരമാവധി 10 ആളുകളെ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്തുകയുള്ളു. ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 1,100 രൂപയാണ്. അക്ഷയകേന്ദ്രങ്ങള്‍ മുഖേന ബുക്ക് ചെയ്യുമ്പോള്‍ അഞ്ചുപേര്‍ വരെയുളള ടിക്കറ്റിന് 50 രൂപയും പത്തുപേര്‍ വരെയുള്ള ടിക്കറ്റിന് 70 രൂപയും അധികമായി നല്‍കണം. നല്ല ശാരീരിക ക്ഷമതയുളളവര്‍ മാത്രമേ ട്രക്കിംഗില്‍ പങ്കെടുക്കാവു. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കുന്നതല്ല.  14 വയസിനു താഴെയുള്ള കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല. ടിക്കറ്റ് പ്രിന്റ് ഔട്ടിന്റെ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസലും സഹിതം ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ ട്രക്കിംഗ് ദിവസം രാവിലെ ഏഴിന് എത്തിച്ചേരണം. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട ഒരാളെങ്കിലും ടിക്കറ്റ് പ്രിന്റ് ഔട്ടിനോടൊപ്പമുള്ള സത്യപ്രസ്താവന ഒപ്പിട്ട് നല്‍കണം. 10 പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സേവനം ലഭ്യമാക്കും.

സന്ദര്‍ശകര്‍ പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ പുകവലി, ഭക്ഷണം പാകം ചെയ്യല്‍ എന്നിവയും അനുവദിക്കുന്നതല്ല. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ബോണക്കാട്, അതിരുമല എന്നീ സ്ഥലങ്ങളില്‍ വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ-ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ കാന്റീനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പി ടി പി നഗറിലുള്ള തിരുവനന്തപുരം വെല്‍ഡ്ലൈഫ് വാര്‍ഡന്റെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2360762.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ വിജയവാഡയിലെത്തിച്ച് പീഡനം : 21കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: കോലഞ്ചേരിയിൽ നിന്നും കാണാതായ പതിനഞ്ച് കാരിയെ വിജയവാഡയിൽ കണ്ടെത്തി. സംഭവവുമായി...

കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറി ? അപകടത്തിന് മുന്‍പ് തന്നെ ആരോ സര്‍ക്യൂട്ട് ബോക്‌സ്...

0
ചെന്നൈ : കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറിയെന്ന് സംശയം. അപകടത്തിന് മുന്‍പ്...

ഒരു ബ്ലോക്കില്‍ 4 ക്യാമ്പുകള്‍, സംസ്ഥാനത്തൊട്ടാകെ 608 ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍, മന്ത്രി ഉദ്ഘാടനം...

0
തിരുവനന്തപുരം: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ...

ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങി ; തർക്കത്തിനിടെ പിടിച്ചുതള്ളി,...

0
കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച...