നേമത്ത് രാജീവ് ചന്ദ്രശേഖറിനെ കാണാനെത്തി അഘോരി സന്യാസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേമം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിനിടെ അപ്രതീക്ഷിത അതിഥികളായി അഘോരി സന്യാസി. നെടുങ്കാട് ഭാഗത്ത് വീടുകൾ സന്ദർശിച്ച് വോട്ടുചോദിക്കുന്നതിനിടെയാണ് കാറിലെത്തിയ അഘോരി സന്യാസിയും മറ്റ് രണ്ട് സന്യാസിമാരും സ്ഥാനാർത്ഥിയെ തേടിയെത്തിയത്. രാജീവ് ചന്ദ്രശേഖറിനെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച സന്യാസി സംഘം ഏറെനേരം അവിടെ ചെലവഴിച്ചു. കാശിയിൽ തപസ്സിലായിരുന്നുവെന്നും ബി.ജെ.പി സ്ഥാനാർത്ഥികളെ അനുഗ്രഹിക്കാനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞയച്ചതാണെന്നുമാണ് സന്യാസിമാർ അവകാശപ്പെട്ടത്.

സ്ഥാനാർത്ഥിക്കൊപ്പം പ്രചാരണത്തിൽ പങ്കുചേരാൻ ഇവർ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും രാജീവ് ചന്ദ്രശേഖറോ ഒപ്പമുണ്ടായിരുന്ന പ്രവർത്തകരോ അതിനെ പ്രോത്സാഹിപ്പിച്ചില്ല. അപ്രതീക്ഷിതമായി എത്തിയ സന്യാസിമാരുടെ അനുഗ്രഹം വാങ്ങി രാജീവ് ചന്ദ്രശേഖർ ഭവനസന്ദർശനം തുടർന്നു. മണ്ഡലത്തിലെ ആവേശകരമായ പ്രചാരണത്തിനിടയിലെ ഈ ‘അഘോരി സന്ദർശനം’ ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവ ചർച്ചയായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; മരിച്ചവരിൽ കൊട്ടാരക്കര സ്വദേശിയും

0
ദുബൈ: ദുബൈയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു...

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...