സുരക്ഷാ സന്നാഹങ്ങളുമായി അഗ്‌നി രക്ഷാസേന സന്നിധാനത്ത് താത്കാലിക സ്റ്റേഷന്‍ തുറന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുരക്ഷാ സന്നാഹങ്ങളുമായി അഗ്‌നി രക്ഷാസേന സന്നിധാനത്ത് താത്കാലിക സ്റ്റേഷന്‍ തുറന്നു. ശബരിമലയില്‍ സേനയുടെ വാഹനങ്ങള്‍ എത്താത്തതിനാല്‍ ബദല്‍ ഉപകരണങ്ങള്‍ താത്കാലിക ഫയര്‍ ആന്റ് റസ്‌ക്യു സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. 9 പോയിന്റുകളിലായി 67 സേനാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രദേശത്ത് തീപിടുത്തമുണ്ടായാല്‍ 9 പോയിന്റുകളെയും ബന്ധിപ്പിച്ച് ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ ഹൈഡ്രന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സന്നിധാനത്തെ പതിനെട്ടാംപടി, വലിയ നടപ്പന്തല്‍ തുടങ്ങിയ ഇടങ്ങളും അഗ്‌നി രക്ഷാ സേനയുടെ സഹായത്തോടെയാണ് ശുചികരീക്കുന്നത്. അഗ്‌നി രക്ഷാ സേനയുടെ സേവനം പ്രയോജനപ്പെടുത്തിയാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിശുദ്ധി സേനയിലെ ശുചികരണ തൊഴിലാളികള്‍ ശബരിമല ശുചീകരിക്കുന്നത്.

സന്നിധാനം, ഭസ്മക്കുളം, മാളികപ്പുറം, പാണ്ടിത്താവളം, കൊപ്രാക്കളം, നടപ്പന്തല്‍, കെഎസ്ഇബി, ശരംകുത്തി, മരക്കൂട്ടം എന്നിങ്ങനെ 9 കേന്ദ്രങ്ങളിലാണ് അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ളത്. സന്നിധാനം, പമ്പ, നിലക്കല്‍ മേഖലകളിലായി 200 ഓളം ജീവനക്കാരെയാണ് ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. പത്ത് ദിവസമാണ് ഒരു ബാച്ചിന്റെ പ്രവര്‍ത്തന കാലാവധി. അഗ്‌നി രക്ഷാ സേന സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സൂരജാണ് സന്നിധാനത്തെ അഗ്‌നി രക്ഷാ സേനയെ നയിക്കുന്നത്.

ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമായി അഗ്നി സുരക്ഷാ ക്ലാസ്
മണ്ഡല മഹോത്സവ കാലത്ത് ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായി ഞായറാഴ്ച (20) അഗ്നിസുരക്ഷ സംബന്ധിച്ച ക്ലാസ് നടക്കും. ദേവസ്വം ജീവനക്കാരും അപ്പം, അരവണ പ്ലാന്റിലെ ജീവനക്കാരും പരിശീലനത്തില്‍ പങ്കെടുക്കും. ഞായറാഴ്ച (20) രാവിലെ 11ന് ശബരി ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കുന്ന ക്ലാസില്‍ അഗ്നി പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങള്‍ വിശദീകരിക്കും.

ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമായി അഗ്നി സുരക്ഷാ ക്ലാസ്
മണ്ഡല മമഹാത്സവ കാലത്ത് ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായി ഞായറാഴ്ച (20) അഗ്നിസുരക്ഷ സംബന്ധിച്ച ക്ലാസ് നടക്കും. ദേവസ്വം ജീവനക്കാരും അപ്പം, അരവണ പ്ലാന്റിലെ ജീവനക്കാരും പരിശീലനത്തില്‍ പങ്കെടുക്കും. ഞായറാഴ്ച (20) രാവിലെ 11ന് ശബരി ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കുന്ന ക്ലാസില്‍ അഗ്നി പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങള്‍ വിശദീകരിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മത്സരപരീക്ഷകളിൽ യോഗ നിർബന്ധമാക്കി ഹരിയാന സർക്കാർ

0
ചണ്ഡീഗഢ്: ഹരിയാനയിൽ സർക്കാർ ജോലിക്കായുള്ള മത്സരപരീക്ഷകളിൽ യോ​ഗയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിർബന്ധമാക്കാൻ...

ഇന്നും നാളെയും ശക്തമായ മഴ ; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത് അടുത്ത അഞ്ച്...

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ഉയർത്തി റെയിൽവെ

0
ദില്ലി: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ഉയർത്തി...

ശബരിമലയിൽ ഇനി എഐ കാവൽ ; ഭക്തജന തിരക്ക് നിയന്ത്രിക്കാൻ നിർമിത ബുദ്ധി

0
പത്തനംതിട്ട : ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിൽ ഇത്തവണ മുതൽ നിർമിത...