അഗ്‌നിപഥ് : സായുധ കേഡര്‍ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അഗ്‌നിപഥ് പദ്ധതിയ്ക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ വിമര്‍ശനവുമായി മമതാ ബാനര്‍ജി രംഗത്ത്. പദ്ധതിയിലൂടെ സ്വന്തം സായുധ കേഡര്‍ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത പറഞ്ഞു. സൈന്യം നല്‍കുന്നത് പരിശീലനമല്ലെന്നും, ആയുധ പരിശീലനമാണ് അവര്‍ക്ക് നല്‍കുന്നതെന്നും മമത കുറ്റപ്പെടുത്തി. പല രാഷ്ട്രീയ നേതാക്കളും സമാനമായ രീതിയിലാണ് അഗ്‌നിപഥ് പദ്ധതിയെ നോക്കിക്കാണുന്നത്. പദ്ധതി ഒരു തലമുറയെ തന്നെ നശിപ്പിക്കുമെന്നും നാല് വര്‍ഷത്തെ സേവനത്തിന് ശേഷം സൈനികര്‍ മറ്റെന്ത് ചെയ്യുമെന്നത് ഇപ്പോഴും ചോദ്യചിഹ്നമാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

അതേസമയം അഗ്‌നിവീറിന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുനല്‍കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...