ഫരീദാബാദ് : കാണാതായ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ കൈകൾ കേബിൾ ഉപയോഗിച്ച് കെട്ടിയനിലയിൽ ഫരീദാബാദില്ലെ ആഗ്രഹ കനാലിൽ നിന്ന് കണ്ടെടുത്തു. ഫരീദാബാദ് സെക്ടർ 31 സ്വദേശിയായ ആകാശ് (23), രശ്മി (27) എന്നിവരാണ് മരിച്ചത്. ഞാറാഴ്ച വൈകുനേരത്തോടെ കണ്ടെടുത്ത ഇരു മൃതദേഹങ്ങളുടെയും മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ബിപിടിപി പാലത്തിന് സമീപം കനാലിൽ രണ്ടുപേർ ചാടി എന്ന വിവരത്തിന്റെ ആടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവസ്ഥലത്തിനുസമീപത്തുനിന്ന് രശ്മിയുടെ കാർ ഉപേഷിക്കപ്പെട്ടനിലയിൽ പോലീസ് കണ്ടെടുത്തു. കാറിനുള്ളിൽനിന്ന് രണ്ട് മൊബൈൽ ഫോൺകളും രക്തം പുരണ്ട ഒരു ചുറ്റികയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആകാശ് തന്റെ ഭാര്യയെ നിന്തരം ശല്യംചെയ്തിരുന്നതായും ശനിയാഴ്ച ഉച്ചയ്ക്ക് ആകാശിനെ കാണാനായി രശ്മി കാറിൽ വീട്ടിൽനിന്ന് ഇറങ്ങിയതാണെന്നും കാണിച്ച് രശ്മിയുടെ ഭർത്താവ് ശിവംകുമാർ ശനിയാഴ്ച പോലീസിൽ പരാതിനൽകിയിരുന്നു. അതേസമയം, സംഭവം ആസൂത്രിത കൊലപാതകമാണെന്ന് ആകാശിന്റെ ബന്ധുക്കൾ ആരോപിച്ചു. ആകാശിനെ മനപ്പൂർവം വിളിച്ചുവരുത്തി ഇരുവരെയും കൊലപ്പെടുത്തിയതാണെന്നാണ് ഇവരുടെ പരാതി. ഇരുവരും കനാലിൽ മുങ്ങി മരിച്ചതാണോ അതോ കൊലപ്പെടുത്തിയ ശേഷം കനലിൽ തള്ളിയതാണോ എന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്.






























