മലയിടംതുരുത്ത് ഉന്നതിയിലെ ഭൂമി തർക്കത്തിന് പരിഹാരം ; ധാരണയിൽ ഒപ്പുവെച്ചു

For full experience, Download our mobile application:
Get it on Google Play

കാക്കനാട്: 60 വർഷത്തോളം നീണ്ടുനിന്ന കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത്കാവ് ഉന്നതിയിലെ കടുത്ത ഭൂമി തർക്കത്തിന് ഒടുവിൽ രമ്യമായ പരിഹാരം. ഇതുസംബന്ധിച്ച ഔദ്യോഗിക ഒത്തുതീർപ്പ് കരാറിൽ ബന്ധപ്പെട്ട കക്ഷികൾ ഒപ്പുവെച്ചു. ഹൈക്കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ദളിത് കുടുംബങ്ങളും ഭൂവുടമകളും സർക്കാരും തമ്മിൽ ഈ നിർണായകമായ ധാരണയിലെത്തിയത്. മലയിടം തുരുത്തിലെ ദളിത് കുടുംബങ്ങളും സർക്കാരും ഭൂ ഉടമകളും തമ്മിലുണ്ടാക്കിയ ധാരണപത്രം എറണാകുളം കളക്ടറേറ്റിൽ വെച്ചാണ് ഒപ്പുവെച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയും, കുന്നത്തുനാട് എം എൽ എ യും ആണ് ധാരണയ്ക്ക് സാക്ഷികളായത്.

കരാറിൽ ബന്ധപ്പെട്ട കക്ഷികൾ ഒപ്പിട്ടുവെന്നും എജി വഴി നിയമപരമായ കാര്യങ്ങൾ മുന്നോട്ട് പോകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വിശദമാക്കി. മലയിടം തുരുത്തിലെ കാര്യങ്ങളിൽ കരാറിൽ പറഞ്ഞ കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. മേൽനോട്ടം വഹിക്കുന്ന ആർഡിഒയും ഡിവൈഎസ്പയും എല്ലാ വെള്ളിയാഴ്ചയും റിപ്പോർട്ട്‌ നൽകുമെന്നും മന്ത്രി വിശദമാക്കി. പതിറ്റാണ്ടുകൾ നീണ്ട വിഷയത്തിനാണ് പരിഹാരം കണ്ടതെന്നും ഇതിനായി ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും കുന്നത്തുനാട് എംഎൽഎ വ പി സജീന്ദ്രൻ എംഎൽഎ പ്രതികരിച്ചു. ആരുടേയും കണ്ണീർ വീഴാതെ പരിഹരിക്കണം എന്നായിരുന്നു ആഗ്രഹമെന്നും അത് സാധിച്ചുവെന്നും എംഎൽഎ പറഞ്ഞു. കരാറിലെ നിബന്ധനകൾ പാലിക്കാൻ ഒരുവർഷമാണ് കാലാവധി. അതിന് മുൻപ് പൂർത്തിയാക്കാൻ ആണ് ലക്ഷ്യമിടുന്നതെന്നും വീടിന്റെ നിർമാണം കൂടി പൂർത്തിയാൽ മാത്രമേ ലക്ഷ്യം പൂർത്തിയാകൂവെന്നും എംഎൽഎ വിശദമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...