അഗ്രി – ടൂറിസം നിക്ഷേപ തട്ടിപ്പ് ; 100 കോടി രൂപയിലധികം വാങ്ങിയ അച്ഛനും മക്കളും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി: അഗ്രി ടൂറിസം മേഖലയിലെ പദ്ധതികളിൽ ലാഭം ലഭിക്കുമെന്ന വാഗ്ദാനം നൽകി നൂറുകണക്കിന് ആളുകളിൽ നിന്ന് 100 കോടിയിലധികം രൂപ നിക്ഷേപമായി സ്വീകരിച്ച് കബളിപ്പിച്ച കേസിൽ അച്ഛനും രണ്ട് മക്കളും പോലീസിന്റെ പിടിയിലായി. കളമശ്ശേരി പത്തടിപ്പാലം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അഗ്രി ടൂറിസം കോ–ഓപ്പറേറ്റീവ് സൊസൈറ്റിയായ ‘അറ്റ്കോസ്’ സ്ഥാപനത്തിന്റെ ഡയറക്ടർമാരായ തൃശ്ശൂർ ഏൽത്തുരുത്ത് ലാലൂർ റോഡിലെ പാറത്തല വീട്ടിൽ മുരളീധരൻ (62), മക്കളായ ആഷിക് മുരളി, അഖിൽ മുരളി എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ അമലനഗറിലെ ഒരു അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. അഗ്രി ടൂറിസം മേഖലയിലെ പദ്ധതികളിൽ നിക്ഷേപം നടത്തിയാൽ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പലരിൽ നിന്നായി പണം സമാഹരിച്ചതെന്ന് പോലീസ് പറഞ്ഞു. മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനത്തിലൂടെയായിരുന്നു പ്രവർത്തനം. വിവിധ ജില്ലകളിലായി 13 ശാഖകൾ പ്രവർത്തിച്ചിരുന്നുവെന്നും കോയമ്പത്തൂരിലും ശാഖ ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...