തിരുവനന്തപുരം : വീട്ടുമുറ്റത്ത് ചെറിയ കൃഷിയും മൃഗസംരക്ഷണ പ്രവർത്തനങ്ങളും നടത്തിയാൽ പോഷകസുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. തീർത്ഥാടക ലക്ഷ്യങ്ങളായി ഗുരുദേവൻ പ്രഖ്യാപിച്ച കൃഷിയും കൈത്തൊഴിലും അതോടൊപ്പം സാധ്യമാകും . ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വർക്കലയിൽ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയ സ്റ്റാൾ പവലിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പവലിയൻ സന്ദർശകർക്കായി തുറന്നു കൊടുത്തു. മൃഗസംരക്ഷണ വകുപ്പിന്റെ ജനക്ഷേമകരമായ വികസന പ്രവർത്തങ്ങളും മൃഗസംരക്ഷണ അവബോധവും പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന രീതിയിലാണ് സ്റ്റാളിന്റെ സജ്ജീകരണം. സംസ്ഥാന സർക്കാരിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പിന്റെ പ്രസിദ്ധീകരണങ്ങൾ, പദ്ധതികൾ, വളർത്തുമൃഗ പ്രദർശനങ്ങൾ എന്നിവ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























