സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ജാഗ്രത നിര്‍ദ്ദേശം
പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള വലതുകര കനാലിലൂടെയുളള ജലവിതരണം ആരംഭിച്ചിട്ടുളളതിനാലും ജനുവരി അഞ്ചുമുതല്‍ ഇടതുകര കനാലിലൂടെയുളള ജലവിതരണം ആരംഭിക്കുന്നതിനാലും കനാലിന്റെ ഇരുകരയിലുമുളള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പിഐപി ജലസേചന പദ്ധതി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ലോഞ്ച് പാഡ് -സംരംഭകത്വ വര്‍ക്ഷോപ്പ്
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) പുതിയ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി അഞ്ച് ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകന്‍ /സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജനുവരി എട്ടു മുതല്‍ 12 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 3540 രൂപയും താമസം ഇല്ലാതെ 1500 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. പട്ടിക ജാതി / പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസില്‍ ഇളവുണ്ട്. താല്‍പര്യമുള്ളവര്‍ ജനുവരി മൂന്നിന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9605542061.

അറിയിപ്പ്
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പി എസ് (സെവന്‍ത് എന്‍സിഎ) (കാറ്റഗറി നം. 655/2022) 30.12.2022 ഗസറ്റ് വിജ്ഞാപനപ്രകാരമുളള തസ്തികയുടെ റിക്രൂട്ട്മെന്റിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്ലയെന്നു പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കോന്നി സിഎഫ്ആര്‍ഡി യുടെ ഉടമസ്ഥതയിലുളള ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെന്ററിലേക്ക് ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസവേതനം 25000 രൂപ. യോഗ്യത : ഫുഡ് ടെക്നോളജി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ് /ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിംഗ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പ്രവര്‍ത്തി പരിചയമുളളവരെയും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23. വെബ്‌സൈറ്റ് : www.supplycokerala.com, www.cfrdkerala.in ഫോണ്‍ : 0468 2961144.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...