ബീറ്റ്‌റൂട്ടിന്റെ ഇലകള്‍ വിളവെടുക്കാം ; പോഷക സമൃദ്ധമായ വിഭവങ്ങള്‍ തയ്യാറാക്കാം

For full experience, Download our mobile application:
Get it on Google Play

ബീറ്റ്‌റൂട്ട് തോരന്‍ ഉണ്ടാക്കാന്‍ എല്ലാവര്‍ക്കും അറിയാം. ഇലകൾ വലിച്ചെറിയാതെ ആവിയില്‍ വേവിച്ചോ ബട്ടറും വെളുത്തുള്ളിയും ചേര്‍ത്ത് വറുത്തെടുത്തോ സൂപ്പിലും സ്റ്റൂവിലുമൊക്കെ ചേരുവയായി യോജിപ്പിച്ചോ ബീറ്റ്‌റൂട്ടിന്റെ ഇലകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. അതിനുമുണ്ട് ഗുണങ്ങൾ ഏറെ.

ബീറ്റ്‌റൂട്ടിന്റെ വിത്ത് കുഴിച്ചിട്ടാല്‍ തൈകള്‍ വളരെ അടുത്തടുത്തായി വളരും. ഇളംപ്രായത്തിലുള്ള തൈകള്‍ ഈ കൂട്ടത്തില്‍ നിന്ന് പറിച്ചുമാറ്റി ആരോഗ്യമുള്ള തൈകള്‍ മാത്രം നിലനിര്‍ത്തിയാല്‍ ബീറ്റ്‌റൂട്ടുകള്‍ക്ക് വലുതായി വളരാനുള്ള സ്ഥലം ലഭിക്കും. നല്ല വെയിലുള്ളപ്പോളാണ് ഇലകള്‍ പറിച്ചെടുക്കുന്നതെങ്കില്‍ ഒരു പാത്രത്തില്‍ തണുത്ത വെള്ളമെടുത്ത് അതിലേക്ക് ഇറക്കിവെക്കണം.

പൂര്‍ണവളര്‍ച്ച എത്താത്ത വേരുകളും പാചകാവശ്യത്തിനായി ഉപയോഗിക്കാം. ഇലകള്‍ അമിതമായി പറിച്ചെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇലകള്‍ ഉത്പാദിപ്പിക്കുന്ന ഊര്‍ജം ചെടിയുടെ വളര്‍ച്ചയ്ക്കും വേരുകള്‍ പൂര്‍ണവളര്‍ച്ചയെത്താനും ആവശ്യമാണ്. ബീറ്റ്‌റൂട്ട് വിളവെടുക്കാനായി വളര്‍ത്തുന്ന ചെടികളില്‍ നിന്ന് ഇലകള്‍ പറിച്ചെടുക്കുമ്പോള്‍ ഒന്നോ രണ്ടോ പുറംഭാഗത്തേക്ക് വളര്‍ന്നുനില്‍ക്കുന്ന ഇലകള്‍ മാത്രമേ പറിച്ചെടുക്കാവൂ. ഉള്‍ഭാഗത്തുള്ള ഇലകള്‍ നശിപ്പിക്കാതെ വളരാന്‍ അനുവദിക്കണം.

വേര് ബീറ്റ്‌റൂട്ടിന്റെ രൂപത്തിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും ഇലകള്‍ വിളവെടുത്ത് ഉപയോഗിക്കാം. അതോടൊപ്പം ഈ പറിച്ചുമാറ്റിയ തൈകളില്‍നിന്നുള്ള ഇലകള്‍ ആഹാരമാക്കുകയും ചെയ്യാം. ഇളംപ്രായത്തിലുള്ള ഇലകള്‍ സാലഡില്‍ ഉള്‍പ്പെടുത്തിയാല്‍ രുചികരവും ആകര്‍ഷകവുമായിരിക്കും. വളര്‍ത്താനുപയോഗിക്കുന്ന ഇനങ്ങള്‍ക്കനുസരിച്ച് വിളവെടുക്കാന്‍ പറ്റുന്ന ഇലകളുടെ അളവും വ്യത്യാസപ്പെടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...