ശബരിമല തീര്‍ഥാടനം : ദുരന്തനിവാരണ സുരക്ഷാ യാത്ര നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സുഗമമായ തീര്‍ഥാടന സൗകര്യമൊരുക്കുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി അപകടസാധ്യതകള്‍ പരിശോധിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ് അയ്യരുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ദുരന്തനിവാരണ സുരക്ഷാ യാത്രയില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.

ദര്‍ശനത്തിനെത്തുന്ന ആളുകളുടെ സുരക്ഷിത യാത്ര, അടിസ്ഥാന സൗകര്യങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തും. ഭക്തര്‍ എത്തുന്ന നദീ തീരങ്ങളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തും. ഇടത്താവളങ്ങളിലെ സൗകര്യം, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ശുചി മുറികള്‍ എന്നിവ സജ്ജമാക്കും. കുടിവെള്ള സൗകര്യം ഉറപ്പുവരുത്തും. മരം വീഴ്ച, മണ്ണിടിച്ചില്‍ പോലെയുള്ള അപകട സാധ്യതകള്‍ ഒഴിവാക്കാനുള്ള ശ്രമം നടത്തും. ആന ഇറങ്ങുന്ന സ്ഥലങ്ങള്‍, കൊടുംവളവുകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് സംവിധാനമൊരുക്കും. നിലയ്ക്കല്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പ്രത്യേക കോവിഡ് കിയോസ്‌ക് സ്ഥാപിക്കുകയും ചെയ്യും. ജീവനക്കാരുടെ താമസ സൗകര്യം ഉറപ്പുവരുത്തുമെന്നും എംഎല്‍എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...