എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ കുമാരനാശാൻ മേഖലാ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: 14-ാമത് മനയ്ക്കചിറ ശ്രീനാരായണ കൺവെൻഷന് മുന്നോടിയായി എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ കുമാരനാശാൻ മേഖലാ സമ്മേളനം നടത്തി. എഴുമറ്റൂർ 1156 നമ്പർ ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എസ്എൻഡിപി യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.എ.ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി.

യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ , യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, പ്രസന്നകുമാർ, മനോജ് ഗോപാൽ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം കെ.എൻ രവീന്ദ്രൻ ,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുമ സജികുമാർ ,സെക്രട്ടറി മണിയമ്മ സോമശേഖരൻ ,കുമാരിസംഘം കോഡിനേറ്റർ ശോഭ ശശിധരൻ ,സൈബർസേന ചെയർമാൻ ശരത് ബാബു, എഴുമറ്റൂർ ശാഖാ പ്രസിഡന്റ് സന്തോഷ് സായി, സെക്രട്ടറി പ്രതീഷ് കെ.ആർ എന്നിവർ പ്രസംഗിച്ചു.

രാവിലെ 9.30 മുതൽ 11 വരെ പന്തളം എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡന്റ് അഡ്വ. സുനിൽ മുണ്ടപ്പള്ളി ഗുരുദേവ ദർശനവും സംഘടനയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കീഴ് വായ്പൂര്, വാലാങ്കര, കൊറ്റനാട്, വലിയകുന്നം, എഴുമറ്റൂർ, മുരണി, കോട്ടാങ്ങൽ , മേത്താനം എന്നീ ശാഖയോഗങ്ങളിലെ ഭാരവാഹികളും പ്രവർത്തകരും മേഖലാ യോഗത്തിൽ പങ്കെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...

ഇടുക്കി ജില്ലയില്‍ 1.36 കോടിയുടെ കൃഷിനാശം; തകര്‍ന്നത് 117 റോഡുകള്‍

0
ഇടുക്കി: മഴക്കെടുതിയില്‍ വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്താന്‍...

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...