വെള്ളാപ്പള്ളി നടേശന്റെ പല വിവാദ പ്രസ്താവനകളോടും മുന്നണിയിലെ എല്ലാ പാർട്ടികൾക്കും ഒരേ കാഴ്ചപ്പാടല്ല ഉണ്ടായിരുന്നതെന്ന് അഹമ്മദ് ദേവർകോവിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ പല വിവാദ പ്രസ്താവനകളോടും മുന്നണിയിലെ എല്ലാ പാർട്ടികൾക്കും ഒരേ കാഴ്ചപ്പാടല്ല ഉണ്ടായിരുന്നതെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സൗത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന അഹമ്മദ് ദേവർകോവിൽ. ഇക്കാര്യത്തിലുള്ള എതിർപ്പ് എൽഡിഎഫിൽ അറിയിച്ചിരുന്നു. മുന്നണിയിൽ തിരുത്തൽ ഉണ്ടാകുമെന്നാണ് മനസ്സാലാക്കുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ശരിയായ രീതിയിൽ ഉള്ളതായിരുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പത്തായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ വോട്ടുകൾ ഇടതുപക്ഷത്തുനിന്ന് പോയതാണ് എന്നതിൽ സംശയമില്ല. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള ചില സ്ഥലങ്ങളിൽ വോട്ടുചോർച്ചയുണ്ടായി. ഈ വോട്ടുകൾ പ്രധാനമായും പോയത് ബിജെപിയുടെ പെട്ടിയിലേക്കാണ്. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ എൻഡിഎയ്ക്ക് നേരത്തേതന്നെ മികച്ച വോട്ടിങ് ശതമാനമുണ്ട്. അത്രമാത്രം സൗത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ സൗത്തിലാണ് എൻഡിഎയ്ക്ക് വോട്ടുകൾ വർധിച്ചത്. ഇങ്ങനെയുണ്ടാകാനുള്ള കാരണം പരിശോധിക്കും, അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

0
നാ​ഗ്പുർ: ഭക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. മർദ്ദനത്തിനിരയായ...

സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി....

പെൻഷൻ ഫണ്ടിൽ 10 ലക്ഷം കോടി ; ഇപിഎഫ്ഒയുടെ വാർഷിക റിപ്പോർട്ട് പുറത്ത്

0
കോഴിക്കോട് : ഉയർന്ന പെൻഷൻ അനുവദിക്കുന്നത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്...

സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം

0
ഡൽഹി: സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം. സൈനിക...