ടിവികെ സർക്കാർ രൂപീകരണം വൈകുന്നതിൽ മനംനൊന്ത് പ്രവർത്തകൻ സ്വയം തീകൊളുത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സംസ്ഥാനത്ത് ടിവികെ സർക്കാർ അധികാരത്തിലെത്താൻ വൈകുന്നതിൽ മനംനൊന്ത് പ്രവർത്തകൻ ജീവനൊടുക്കാൻ ശ്രമിച്ചു. തിരുനൽവേലി ജില്ലയിലെ ചെട്ടിക്കുളം സ്വദേശി ഇനക്കിയപ്പൻ എന്ന 47-കാരനാണ് സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇദ്ദേഹത്തെ ആശാരിപള്ളത്തെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് 30 ശതമാനം പൊള്ളലേറ്റതായാണ് വിവരം. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം അപകടനില തരണം ചെയ്തോയെന്ന് വ്യക്തമായിട്ടില്ല. ടിവികെയുള്ള വള്ളിയൂർ യൂണിയൻ വളൻ്റിയേർസ് വിങിൻ്റെ ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇസക്കിയപ്പൻ. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ നേടിയെടുക്കാൻ വിജയ്ക്കും പാർട്ടിക്കും സാധിക്കാതെ വന്നതിൽ കടുത്ത മനോവിഷമത്തിലായിരുന്നു ഇദ്ദേഹം. വിജയ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിൽ ദിവസങ്ങളെണ്ണി കാത്തിരുന്നെങ്കിലും ഫലം വന്ന് അഞ്ചാം ദിവസവും തീരുമാനമാകാതെ വന്നതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് ഇദ്ദേഹം പോയത്.

ഏതാണ്ട് നാല് മാസം മുൻപ് കടുത്ത വിജയ് ആരാധകനായ ഇദ്ദേഹം തൻ്റെ ഇരുകവിളുകളും തുളച്ച് 16 അടി നീളമുള്ള ശൂലം കുത്തിയിരുന്നു. പൊതുജനത്തിന് മുന്നിൽ ഈ നിലയിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം വിജയ് മുഖ്യമന്ത്രിയായി കാണാനുള്ള ആഗ്രഹത്തിലാണ് ഇത് ചെയ്തത്. അതേസമയം സംസ്ഥാനത്ത് കേവല ഭൂരിപക്ഷം ഉറപ്പാക്കിയ വിജയ്‌യും ടിവികെയും ഭരണത്തിലെത്തുമെന്ന് ഉറപ്പാക്കി. ഇതിനായുള്ള തീവ്രശ്രമത്തിലായിരുന്നു ടിവികെ. ഇടതുപാർട്ടികൾക്ക് പുറമെ വിസികെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ടിവികെ-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുന്നത്. എന്നാൽ ഇന്ന് വൈകിട്ട് ആറ് മണിയോടെ ഗവർണർ രാജേന്ദ്ര അർലേകർ കേരളത്തിലേക്ക് തിരിക്കും. ഇതിന് മുൻപ് രാജ്‌ഭവനിലെത്തി പിന്തുണ അറിയിക്കാൻ വിജയ്ക്ക് സാധിച്ചില്ലെങ്കിൽ സത്യപ്രതിജ്ഞയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...

മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...

തൃക്കാക്കര മോര്‍ഫിങ് കേസിലെ പ്രതി ശ്രീഹരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കൂടുതലായും കണ്ടെടുത്തത് ബന്ധുക്കളുടെയും...

0
കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസിലെ പ്രതി ശ്രീഹരിയുടെ മൊബൈല്‍ ഫോണില്‍ നിന്ന്...