എഐയുടെ നിയന്ത്രണം ചിലരുടെ മാത്രം കൈകളില്‍ ഒതുങ്ങരുതെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ

For full experience, Download our mobile application:
Get it on Google Play

വത്തിക്കാന്‍: നിര്‍മ്മിതബുദ്ധിയുടെ (എഐ) നിയന്ത്രണം ചിലരുടെ മാത്രം കൈകളില്‍ ഒതുങ്ങരുതെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. മാര്‍പ്പാപ്പ പദവിയിലിരിക്കെ പുറത്തിറക്കിയ ആദ്യ പ്രധാന ദൈവശാസ്ത്ര രേഖയിലൂടെയാണ് (Encyclical). അദ്ദേഹം എ ഐയുമായി ബന്ധപ്പെട്ട നിര്‍ണായകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. സൈനിക പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവുമായി ഏറ്റുമുട്ടല്‍ തുടരുന്ന ആന്ത്രോപിക് സഹസ്ഥാപകനായ ക്രിസ് ഓലയോടൊപ്പം ചേര്‍ന്നാണ് മാര്‍പ്പാപ്പ 235 പേജുള്ള പുസ്തകം പുറത്തിറക്കിയത്.

നിര്‍മ്മിതബുദ്ധി രംഗത്തെ വന്‍കിട മുതലാളിമാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം വേണമെന്ന മാര്‍പ്പാപ്പയുടെ ആഹ്വാനത്തെ ക്രിസ് ഓലയും പിന്തുണച്ചു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മാത്രം കൈകളില്‍ തീരുമാനങ്ങള്‍ വിട്ടുകൊടുക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. ‘ആന്ത്രോപിക് ഉള്‍പ്പെടെ മുന്‍നിര എഐ കമ്പനികള്‍ ചില പ്രലോഭനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഉള്ളിലാണ് പ്രവര്‍ത്തിക്കുന്നത്, അത് ചിലപ്പോള്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിന് തടസ്സമായേക്കാം. ഈ സാങ്കേതികവിദ്യ നല്ല രീതിയില്‍ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, അത്തരം താല്പര്യങ്ങള്‍ക്ക് പുറത്തുള്ള ആളുകള്‍ ഉണ്ടാകേണ്ടത് പ്രധാനമാണ്. ഞങ്ങളെ ആത്മാര്‍ത്ഥമായും ചിന്താപരമായും വിമര്‍ശിക്കാന്‍ തയ്യാറുള്ളവര്‍. അതാണ് മാര്‍പ്പാപ്പയുടെ രേഖയില്‍ കാണുന്നത്-അദ്ദേഹം പറഞ്ഞു.

പരമ്പരാഗതമായി മാര്‍പ്പാപ്പമാര്‍ മെത്രാന്മാര്‍ക്കും ആഗോള കത്തോലിക്കാ സഭയ്ക്കും അയക്കുന്ന കത്താണ് ദൈവശാസ്ത്ര വിജ്ഞാപനം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പറയാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിജ്ഞാപനം ഉപയോഗിച്ചതോടെ, ഇത് ലോകം മുഴുവനെ അഭിസംബോധന ചെയ്യുന്ന ഒന്നായി മാറി. നിര്‍മ്മിതബുദ്ധിയെക്കുറിച്ചുള്ള ലിയോ പതിനാലാമന്റെ ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്’ (മഹത്തായ മാനവികത) എന്ന രേഖയും ലോകത്തെ അഭിസംബോധന ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...