സഹായം വൈകുന്നു ; കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

വയനാട്: കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ. കഴിഞ്ഞ സർക്കാർ മൈക്രോ പ്ലാനിലൂടെ ഒരു കുടുംബത്തിന് 2 ലക്ഷം അനുവദിച്ചിരുന്നു. എന്നാൽ പൈസ ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ദുരന്തബാധിതരുടെ പരാതി. ഇതുവരെ ഏതാനും പേർക്ക് മാത്രമാണ് 2 ലക്ഷം ലഭിച്ചത്. ഉപജീവനമാർഗം നഷ്ടപ്പെട്ട മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നൽകുന്ന ഉപജീവന സംരംഭങ്ങൾ തുടങ്ങുന്നതിനായി ആരംഭിച്ച പദ്ധതിയായിരുന്നുവിത്. 2025 ഒക്ടോബറിലാണ് മുൻ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തത്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കുടുംബശ്രീയും ജില്ലാഭരണകൂടവും ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മൈക്രോപ്ലാൻ രൂപീകരിച്ചത്. ഉപജീവന മാർഗങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 357 കുടുംബങ്ങൾക്ക് 3.61 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് അനുവദിച്ചത്.

ഫേസ്‌ 1, ഫേസ് 2 എ, ഫേസ് 2 ബി വിഭാഗങ്ങളിലായി ഉപജീവനം (മൈക്രോ എന്റർപ്രൈസുകൾ) ആവശ്യപ്പെട്ട മുഴുവൻ ആളുകൾക്കും സഹായം വിതരണം ചെയ്യുമെന്നായിരുന്നു എൽഡ്എഫ് സർക്കാർ പ്രഖ്യാപിച്ചത്. 2025 ഒക്ടോബറിലാണ് മുൻ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തത്. 234 കുടുംബങ്ങൾക്കാണ് ഉപജീവന ഫണ്ട് ലഭ്യമാക്കുന്നത്. 3.61 കോടി രൂപ സി.എം.ഡി.ആർഎഫ് ഫണ്ടും 1.65 കോടി രൂപ കുടുംബശ്രീ പ്രത്യാശ ഫണ്ടുൾപ്പടെ 5.20 കോടി രൂപയാണ് 435 ഗുണഭോക്തൃ കുടുംബങ്ങൾക്കായി കുടുംബശ്രീ വിതരണം ചെയ്യുന്നതെന്നായിരുന്നു അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...

തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

0
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്....

പിഎസ്‍സി നിയമന തട്ടിപ്പ് ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അംഗങ്ങൾ

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന്...

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...