എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ പട്ടികജാതി സംവരണം ഏര്‍പ്പെടുത്തണം : ദളിത് റൈറ്റ് മൂവ്മെന്റ്

For full experience, Download our mobile application:
Get it on Google Play

റാന്നി: എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ പട്ടികജാതി സംവരണം ഏര്‍പ്പെടുത്തണമെന്ന് ആള്‍ ഇന്ത്യാ ദളിത് റൈറ്റ് മൂവ്മെന്റ് (എ.ഐ.ഡി.ആര്‍.എം) റാന്നി മണ്ഡലം കണ്‍വന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. രണ്ടു ലക്ഷത്തോളം പേര്‍ ജോലി എടുക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ശമ്പളം നല്‍കുകയും നിയമനത്തില്‍ സംവരണം പാലിക്കാതിരിക്കുകയും ചെയ്യുന്നത് നീതി നിഷേധമാണ്. അതിനാല്‍ ഈ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

തെക്കേപ്പുറം വാസുദേവന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ്, ടി.പി അനില്‍ കുമാര്‍, സന്തോഷ് കെ.ചാണ്ടി, എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം ശ്രീജിത്ത് (പ്രസിഡന്റ്), ആര്‍ വാസു (വൈസ് പ്രസിഡന്റ്), ടി.പി അനില്‍ കുമാര്‍ (സെക്രട്ടറി), കെ.ടി സജി (ജോയിന്റ് സെക്രട്ടറി), കെ.എസ് വിശാല്‍ (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...