എയിംസ് കോഴിക്കോട് തന്നെ വരണം : പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ-ചൂരൽമല ഇരകളുടെ പുനരധിവാസത്തെക്കുറിച്ചും കോഴിക്കോട് എയിംസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു ‘പ്രധാനമന്ത്രി ഉൾപ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാരെ ഞാൻ നേരിട്ട് കണ്ടു. സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങൾ അവരുടെ ശ്രദ്ധയിൽപ്പെടുത്തി. കേരളം നിലവിൽ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളും പ്രധാനപ്പെട്ട പ്രശ്നങ്ങളും വിശദീകരിച്ചു. ഇതെല്ലാം പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അറിയിച്ചു. കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിതി തുടങ്ങിയ ഗുരുതരമായ വിഷയങ്ങളിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു. നാല് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു.

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരുടെ പുനരധിവാസത്തിനായി എൻ‌ഡി‌ആർ‌എഫിൽ നിന്ന് 2221 കോടി രൂപ ഗ്രാന്റായി അനുവദിക്കണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. ഇപ്പോഴും അത് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഇത് വായ്പയായി കണക്കാക്കാതെ ഗ്രാന്റായി കണക്കാക്കണമെന്ന് അഭ്യർത്ഥിച്ചു. ഇതോടൊപ്പം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തെ വിശദീകരിച്ചു. കേരളത്തിന്റെ വായ്പാ പരിധിയിൽ കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്നും സാമ്പത്തിക പരിധിയിൽ വരുത്തിയ വെട്ടിക്കുറവുകൾ ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ടു. ഐ‌ജി‌എസ്‌ടി റിക്കവറി റീഫണ്ട് ചെയ്യുന്നതും അധിക ബജറ്റ് വായ്പയിൽ വരുത്തിയ വെട്ടിക്കുറവുകളും മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. മാത്രമല്ല ദേശീയപാതയ്‌ക്കുള്ള ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി പണം നൽകിയിട്ടുണ്ട്. കടമെടുക്കൽ പരിധിയിൽ ഈ തുക വെട്ടിക്കുറച്ചു. കിഫ്‌ബി നൽകിയ തുകയാണ് ഇത്. ഇത് സംസ്ഥാനത്തിന് ഇരട്ടി പ്രഹരമായി മാറിയിരിക്കുന്നു. കടമെടുക്കാൻ തുക അനുവദിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

കോഴിക്കോട് കിനാലൂരിൽ ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെ എയിംസ് സ്ഥാപിക്കുക എന്നതാണ് മറ്റൊരു ആവശ്യം. എയിംസിനായി നാല് സ്ഥലങ്ങൾ സംസ്ഥാനം നേരത്തെ നിർദ്ദേശിച്ചിരുന്നു. തുടർന്ന് കേന്ദ്രം ഒരു സ്ഥലം നിർദ്ദേശിക്കാൻ അറിയിക്കുകയായിരുന്നു. കോഴിക്കോടിനെ നിർദ്ദേശിക്കുകയും ചെയ്തു. കേരളത്തിൽ എത്രയും വേഗം എയിംസ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള നഗരവൽക്കരണം കണക്കിലെടുത്ത് ശാസ്ത്രീയ ആസൂത്രണവും വാസ്തുവിദ്യാ ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഒരു സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ (SPA) സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് അമിത് ഷാ പറഞ്ഞു“ മുഖ്യമന്ത്രി അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...