ഡോക്ടറെ വെട്ടിയ കേസ് : സനൂപ് കഠാര കൊണ്ടുവന്നത് കുട്ടിയുടെ സ്കൂൾ ബാഗിൽ, അക്രമിച്ചത് കരുതിക്കൂട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. വിപിനെ ആക്രമിച്ച സംഭവത്തിൽ കൊരങ്ങാട് ആനപ്പാറയിലെ സനൂപിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ഇന്നോ നാളെയോ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ തെളിവെടുപ്പ് പൂർത്തിയായി. എന്നിരുന്നാലും മറ്റാരെങ്കിലും ഈ പ്രവൃത്തിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി ചോദ്യം ചെയ്താലേ വ്യക്തമാകൂ. കുട്ടിയുടെ സ്കൂൾ ബാഗിനുള്ളിൽ ഒളിപ്പിച്ചു വെച്ചാണ് സനൂപ് കഠാര കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടുണ്ട്.

അതേസമയം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഇന്നും പണിമുടക്കുമെന്ന് റിപ്പോർട്ട്. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകില്ല. അത്യാഹിത വിഭാഗത്തിൽ വളരെ ഗുരുതരാവസ്ഥയിലുള്ളവർക്ക് മാത്രമേ ചികിത്സ നൽകൂ. ഡോക്ടർമാരും ജീവനക്കാരും ഇന്നലെയും ഒപി ബഹിഷ്കരിച്ചിരുന്നു. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സംഘടനകൾ, സർവീസ് സംഘടനകൾ, സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകളും ധർണകളും നടന്നു.

അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച തന്റെ ഒമ്പത് വയസ്സുള്ള മകൾ ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് മരിച്ചതെന്ന് വിശ്വസിച്ചാണ് സനൂപ് ഡോക്ടറെ ആക്രമിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. എന്നാൽ സനൂപിന്റെ മകളെ ഡോക്ടർ വിപിൻ ചികിത്സിച്ചിരുന്നില്ല. സൂപ്രണ്ടിനെ ആക്രമിക്കാൻ സനൂപ് ബാഗിൽ കഠാര ഒളിപ്പിച്ചാണ് എത്തിയത്. ആശുപത്രി സൂപ്രണ്ട് മീറ്റിംഗിലായിരുന്നു. ഒരു രോഗിയുടെ ലാബ് റിപ്പോർട്ട് പരിശോധിക്കാൻ അതേ മീറ്റിംഗിൽ നിന്ന് ഡോ. വിപിൻ പുറത്തിറങ്ങി. അദ്ദേഹം സൂപ്രണ്ടിന്റെ ഓഫീസിൽ പോയി ലാബ് റിപ്പോർട്ട് പരിശോധിച്ചു. രോഗികളോട് സംസാരിച്ചുകൊണ്ടിരുന്ന വിപിനെ സനൂപ് കഠാര ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഡോക്ടർ തന്നെ അക്രമിയെ തടഞ്ഞു. അപ്പോഴേയ്ക്കും മറ്റുള്ളവർ ഓടിയെത്തി സനൂപിനെ കീഴടക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു ; രണ്ടുപേർ ആശുപത്രിയിൽ

0
കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...

മന്ദമരുതി – കക്കുടുമൺ റോഡ് നിർമാണം അനിശ്ചിതത്വത്തിൽ : മെറ്റൽ നിരത്തിയിട്ട് മാസങ്ങൾ ,...

0
​മന്ദമരുതി : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ച മന്ദമരുതി...

അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം

0
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം....