ബംഗാളി നടി ഐന്ദ്രില ശര്‍മ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: പക്ഷാഘാതത്തേ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബംഗാളി നടി ഐന്ദ്രില ശര്‍മ (24) അന്തരിച്ചു. ഹൗറയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നവംബര്‍ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന നടിക്ക് നേരത്തേ ഹൃദയാഘാതം ഉണ്ടായെങ്കിലും സിപിആര്‍ നല്‍കി ജീവന്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. ഇത്തവണ ഒന്നിലേറെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

രണ്ടുതവണ അര്‍ബുദം ബാധിച്ച ബംഗാളി നടി ഐന്ദ്രില ശര്‍മ്മ അതില്‍ നിന്നും അതിജീവിച്ച വ്യക്തിയാണ്. അടുത്തിടെ അഭിനയത്തില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഝുമുര്‍ എന്ന പരിപാടിയിലൂടെ ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ച ഐന്ദ്രില ജിബോണ്‍ ജ്യോതി, ജിയോന്‍ കത്തി തുടങ്ങിയ പരിപാടികളിലൂടെ ജനപ്രീതി നേടി. മുര്‍ഷിദാബാദ് ജില്ലക്കാരിയായ നടി ബംഗാളി ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്നു. അടുത്തിടെ ‘ഭാഗര്‍’ എന്ന വെബ് സീരീസില്‍ ഏറെ ശ്രദ്ധേയമായ വേഷമാണ് ഇവര്‍ ചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഴുപതുകാരനിൽ നിന്ന് 21.06 കോടി രൂപ തട്ടിയെടുത്തു ; ബിജെപി ജില്ലാ പഞ്ചായത്ത് അംഗം...

0
ജയ്പൂര്‍: മധ്യപ്രദേശില്‍ വന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ ബിജെപി നേതാവ്...

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ; റിപ്പോർട്ടുകൾ പുറത്തുവിട്ട് ഇസ്രയേലി...

0
ടെഹ്‌റാൻ : ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന നിലയിലെന്ന്...

തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം : ബി.ജെ.പി.യിൽ ചരടുവലി ; സംസ്ഥാന കോർ കമ്മിറ്റി 10-ന്

0
കൊല്ലം : തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി സംബന്ധിച്ച് ബി.ജെ.പി.യിൽ പക്ഷം തിരിഞ്ഞ്...
leopard

പത്തനാപുരത്ത് വളർത്തുമൃ​ഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി

0
കൊല്ലം: പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി. അലിമുക്ക് ഭാ​ഗത്ത്...