എഴുപതുകാരനിൽ നിന്ന് 21.06 കോടി രൂപ തട്ടിയെടുത്തു ; ബിജെപി ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: മധ്യപ്രദേശില്‍ വന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഷാജാപ്പൂര്‍ സ്വദേശിയും ബിജെപി ജില്ലാ പഞ്ചായത്ത് അംഗവുമായ ജഗദീഷ് കുമാര്‍ മാളവ്യയാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ സൈബര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നും ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ഏകദേശം 21.06 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഗ്വാളിയാര്‍ സ്വദേശിയും 70കാരനുമായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അശോക് വിജയവര്‍ഗിയയില്‍ നിന്നാണ് പണം തട്ടിയത്. ‘ഹാലോ ഞാന്‍ ദിവ്യയാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് തട്ടിപ്പ് സംഘം 70കാരനെ ബന്ധപ്പെട്ടത്. തട്ടിയെടുത്ത പണത്തില്‍ നിന്ന് 50 ലക്ഷത്തോളം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് എത്തിയിരിക്കുന്നത്. ഇതേ അക്കൗണ്ടിലൂടെ ഏകദേശം 2.5 കോടിയിലധികം രൂപയുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ട അന്വേഷണത്തില്‍ മാളവ്യയുടെ അക്കൗണ്ടിലേക്ക് 77 ലക്ഷം രൂപ എത്തിയതായി കണ്ടെത്തിയിരുന്നു.

അതില്‍ 50 ലക്ഷം രൂപ സൈബര്‍ തട്ടിപ്പ് കേസുമായി നേരിട്ട് ബന്ധമുള്ള പണമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തട്ടിയെടുത്ത പണത്തിന്റെ വലിയൊരു ഭാഗം 76 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലായി 106 വ്യത്യസ്ത ഇടപാടുകളിലായാണ് കൈമാറ്റം ചെയ്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ആക്‌സസ് ഉണ്ടായിരുന്നത് ആരുമറിയാതെ തട്ടിപ്പ് നടത്താന്‍ പ്രതിയെ സഹായിച്ചുവെന്നാണ് നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...