ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ; റിപ്പോർട്ടുകൾ പുറത്തുവിട്ട് ഇസ്രയേലി മാധ്യമങ്ങൾ

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന നിലയിലെന്ന് ഇസ്രയേലി മാധ്യമങ്ങൾ. അത്യാസന്ന നിലയിൽ മുജ്തബ ഖമനയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇസ്രയേലി ചാനലായ ചാനൽ 14 റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഖമനയിക്ക് മരണം സംഭവിക്കാനിടയുണ്ടെന്ന് ഇറാൻ ഭരണകൂടത്തിലെ ചിലർ വിവരം നൽകിയതായി ഇറാൻ വയർ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം മാർച്ച് എട്ടിനാണ് ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തത്. മുജ്തബ ഖമനയി ഇതുവരെ മാധ്യമങ്ങൾക്ക് മുന്നിലോ രാജ്യത്തെ അഭിസംബോധന ചെയ്യാനോ ആയത്തുല്ല ഖമനയിയുടെ സംസ്കാര ചടങ്ങുകളിലോ പങ്കെടുത്തിട്ടില്ല.

പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടശേഷം പ്രസ്താവനകൾ ഇറക്കുന്നതല്ലാതെ മുജ്തബ ഖമനയി പരസ്യമായി പൊതുസമക്ഷം രംഗത്തെത്തിയിരുന്നില്ല. പെസഷ്‌കിയാൻ ഭരണകൂടത്തിലുള്ളവരുമായി ഖമനയി ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഖമനയിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് നിലവിൽ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഇറാൻ ഔദ്യോഗിക ടെലിവിഷൻ അഭിമുഖത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 28-ന് അമേരിക്കൻ ആക്രമണത്തിൽ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മകൻ മുജ്തബ ഖമനയിയെ ഇറാൻ പരമോന്നത നേതാവായി അവരോധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...